ൽമാൻഖാന്റെ സഹോദരി സ്‌നേഹം കേട്ട് അമ്പരന്നിരിക്കുകയാണ് ബോളിവുഡ് ലോകം. കാരണമെന്തെന്നോ സഹോദരി അർപിതയോടുള്ള വാത്സല്യം മൂലം വിവാഹത്തോടനുബന്ധിച്ച് സല്ലു പൊട്ടിക്കുന്ന കാശിന്റെ കണക്കു ഓരോന്നായി പുറത്ത് വരാൻ തുടങ്ങി.

ഈ മാസം 18 ന് നടക്കുന്ന വിവാഹാവശ്യത്തിനായി ഹൈദരാബാദിലെ പ്രശസ്തമായ ടാജ് ഫലക്‌ന്യുമ പാലസ് ഹാട്ടൽ മൊത്തമായി വാടകയ്‌ക്കെടുത്തിരിക്കുകയാണ് താരം. ഇതിന്റെ വാടക മാത്രം മൂന്ന് കോടി രൂപ ചെലവാണെന്നാണ് വാർത്ത. ഹോട്ടലിന് ഒരു ദിവസം 40 ലക്ഷം രൂപ എന്ന നിരക്കിലാണത്രെ വാടക. ഇനി ഓരോന്നായി വിവാഹ ഒരുക്കങ്ങൾ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.

കൂടാതെ ഹോട്ടലിൽ സാധാരണ അതിഥികൾക്കായി 46 ബേസിക് റൂമുകളും വിഐപികൾക്കായി മൂന്ന് ഗ്രാൻഡ് റോയൽ സ്യൂട്ടുകളും ഏഴ് റോയൽ സ്യൂട്ടുകളും മൂന്ന് ഹിസ്‌റ്റോറിക്കൽ സ്യൂട്ടുകളും ഒരുക്കിയിരിക്കുന്നു. ഹോട്ടലിലെ ഏക പ്രസിഡൻഷ്യൽ സ്യൂട്ടിലായിരിക്കും അർപിതയും വരൻ ആയുഷ് ശർമ്മയും കഴിയുക.ബേസിക് റൂമുകൾക്ക് ദിവസം 40,000 രൂപ വാടക വരും. അതേസമയം, പ്രസിഡൻഷ്യൽ സ്യൂട്ടിന് ദിവസം അഞ്ച് ലക്ഷം രൂപയും നികുതിയും നൽകേണ്ടിവരും. വിവാഹ ചടങ്ങിലേക്ക് 250 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്.

അർപിതയും ആയുഷും ഏറെ നാളായി പ്രണയത്തിലാണ്. വിവാഹിതരാവാൻ തീരുമാനിച്ചതോടെ വീട്ടുകാരെ അറിയിക്കുകയും ഇരുവരുടെയും വീട്ടുകാർ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഡൽഹിയിലെ ധനികകുടുംബത്തിലെ അംഗമാണ് ആയുഷ്

അടുത്തിടെ അർപിതയും ആയുഷും ഷിംലയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത് ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അർജുൻ കപൂറുമായുള്ള പ്രണയം അവസാനിപ്പിച്ചാണ് അർപിത ആയുഷിന്റെ കാമുകിയായത്. ആയുഷ് ബോളിവുഡ് സിനിമയിൽ അവസരം തേടി നടക്കവേയാണ് അർപിതയുമായി അടുക്കുന്നത്. ഫാഷൻ ഡിസൈനറാണ് അർപിത.