മുംബൈ: ഗൂഗിളിൽ വീണ്ടും ഒരു സണ്ണി ലിയോൺ റെക്കോർഡ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞ താരമെന്ന ഖ്യാതി സണ്ണിക്കു ലഭിച്ചു. സൽമാൻ ഖാനാണ് ഏറ്റവും അധികം ഇന്ത്യക്കാർ തിരഞ്ഞ നടൻ.

നടിമാരുടെ കാര്യത്തിൽ സണ്ണി പിന്തള്ളിയതു ചില്ലറക്കാരെയല്ല. കത്രീന കൈഫ്, കരീന കപൂർ, കാജൽ അഗർവാൾ, ദീപിക പദുക്കോൺ, ഐശ്വര റായ്, പ്രിയങ്ക ചോപ്ര എന്നിവരാണ് സണ്ണിയുടെ പടയോട്ടത്തിൽ നിഷ്പ്രഭരായത്. ഷാരൂഖ് ഖാൻ, അക്ഷയ്കുമാർ, അമിതാഭ് ബച്ചൻ എന്നിവരെയാണ് സൽമാൻ ഖാൻ പിന്തള്ളിയത്.

ഏറ്റവും കൂടുതൽ പേർ തെരഞ്ഞ സംവിധായകൻ പ്രഭുദേവയാണ്. കരൺ ജോഹർ, ഫർഹാൻ അക്തർ എന്നിവരാണ് യഥാസമയം രണ്ട് മൂന്നും സ്ഥാനങ്ങളിൽ എത്തിയവർ. അമീർ ഖാൻ നായകനായ പികെയാണ് പത്ത് വർഷത്തിനിടെ ഏറ്റവും തിരയപ്പെട്ട ഇന്ത്യൻ സിനിമ. കഹാനിയേയും, ബാഹുബലിയേയും പിന്തള്ളിയാണ് ഈ നേട്ടം.

ഏറ്റവും കൂടുതൽ പേർ അന്വേഷിച്ച ഗായകൻ ഹണി സിങ്ങാണ്. ക്ലാസിക്ക് നടൻ, നടി വിഭാഗങ്ങളിൽ ബോളിവുഡിലെ ഏക്കാലത്തേയും മികച്ച ജോഡികളായ അമിതാഭ് ബച്ചനും രേഖയും ഒന്നാം സ്ഥാനത്തെത്തി.