ബോളിവുഡിലെ എക്കാലത്തെയും മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആയി കറങ്ങിയിരുന്ന സൽമാൻ ഒടുവിൽ കുരുങ്ങിയോ? നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് വാർത്ത വരുന്നത്. റൊമാനിയൻ ടി വി താരം ഇയുലിയെയും ചേർത്ത് ഗോസിപ്പുകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറേ ആയി. ഇപ്പോൾ അതൊല്ലാം യാഥാർത്ഥ്യമാക്കുന്ന റിപ്പോർട്ടാണ് കേൾക്കുന്നത്.

ഇയുലിയയുടെ മാനേജരാണ് പുതിയ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. സൽമാന്റെയും ഇയുലിയുടെയും വിവാഹ വിശ്ചയം കഴിഞ്ഞു എന്നും അടുത്ത വർഷത്തിൽ വിവാഹം ഉണ്ടാകും എന്നുമാണ് പറഞ്ഞത്.

സൽമാനും കാമുകിയും കണ്ടുമുട്ടുന്നതും പ്രണയം പങ്കുവെക്കുന്നതും രഹസ്യമായിട്ടാണെങ്കിലും ഇതെല്ലാം പുറം ലോകം അറിയുന്നുണ്ടായുരുന്നു. സൽമാന്റെ അനിയത്തിയുടെ വിവാഹത്തിന് ഇയുലിയ എത്തിയതും വാർത്തയായിരുന്നു.വർത്തയോട് സൽമാൻ ഇതു വരെയും പ്രതികരിച്ചിട്ടില്ല. ബോളിവുഡും ആരാധകരും സൽമാന്റെ പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുകയാണ്.