സൽമാൻ തന്റെ ഡോ ക്യാബി എന്ന ചിത്രത്തിന്റെ നിർമ്മാണവും, ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയും തേടി യുഎസിലെത്തുന്നത് മുൻ കാമുകിയെ കാണാനെന്ന് റിപ്പോർട്ട്. മുൻകാമുകിയും ബോളിവുഡ് താരവുമായിരുന്ന സോമി അലിയെ മിയാമിയിലുള്ള അവരുടെ വീട്ടിലെത്തി സൽമാൻ സന്ദർശിക്കാനൊരുങ്ങു ന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുഎസിലേക്ക് ഹെൽത്ത് ചെക്ക് അപ് നടത്തുന്നതിനായി ലോസ് ഏഞ്ചൽസിൽ എത്തുന്ന സൽമാൻ സോമിയുടെ മിയാമി ബീച്ചിലുള്ള വീട്ടിൽ താമസിക്കുമെന്നും റിപ്പോർട്ടുണ്ട്. തന്റെ വീട്ടിൽ താമസിക്കണമെന്ന് സോമി സൽമാനോട് ആവശ്യപ്പെട്ടിരുന്നത്രേ.

പാക്കിസ്ഥാൻകാരിയുെ സാമൂഹിക പ്രവർത്തകയുമായ സോമി ഒട്ടേറെ എൻജിഒ കളിൽ അംഗമാണ്. എൻജിഒകളുടെ പ്രവർത്തനത്തെപ്പറ്റി സംസാരിക്കുന്നതിനാവും കൂടിക്കാഴ്ചയെന്ന അറിയുന്നു