- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാൻ ഖാനും ശിൽപ്പാ ഷെട്ടിയും പ്രൊമോഷനിടെ ഉപയോഗിച്ച വാക്ക് സമുദായത്തെ അപമാനിക്കുന്നത്; ടൈഗർ സിന്താ ഹെ' റിലീസ് ചെയ്ത തിയേറ്ററുകൾക്ക് നേരെ ആക്രമണം നടത്തി വാത്മീകീ സമുദായം
രാജ് താക്കറെയുടെ മഹരാഷ്ട്ര നവനിർമ്മാൺ സേന എന്ന സംഘടനയുടെ ഭീഷണി വിവാദത്തിന് പിന്നാലെ സൽമാൻ ചിത്രം ടൈഗർ സിന്ദാ ഹൈ വീണ്ടും വിവാദത്തിൽ. വാത്മീകി സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് ചിത്രം പുതിയ വിവാദത്തിൽ പ്പെട്ടിരിക്കുന്നത്. ഇതോടെ രാജസ്ഥാനിലാണ് സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സൽമാൻ ഖാനും ശിൽപ്പാ ഷെട്ടിയും ചിത്രത്തിന്റെ പ്രമോഷനിടെ ഉപയോഗിച്ച ഒരു വാക്കാണ് വാത്മീകി സമുദായത്തെ ചൊടിപ്പിച്ചത്. ഒരു ടെലിവിഷൻ പരിപാടിയിൽ ഭാങ്ങി എന്ന വാക്ക് പയോഗിച്ചത് വാത്മീകി സമുദായത്തെ മുറിപ്പെടുത്തിയെന്നാരോപിച്ച് കമ്മീഷൻ ഫോർ സഫായ് കർമചാരിയുടെ മുൻ ചെയർമാൻ ഹർണം സിങ് പരാതി നല്കിയിട്ടുണ്ട്. ഇത് കൂടാതെ സൽമാൻ ഖാനും ശിൽപ്പ ഷെട്ടിയും മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ചിത്രത്തിന്റെ പ്രദർശനം അനുവദിക്കില്ലെന്നും സാമൂഹ്യപ്രവർത്തകനായ ജിതേന്ദ്ര ഹത്വാൽ വാത്മീകി പറഞ്ഞു. അതേസമയം സൽമാൻ ഖാനും ശിൽപ്പ ഷെട്ടിയും പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തിൽ ടെലിവിഷൻ പരിപാടിയിൽ സംസാരിച്ചെന്ന പരാതിയിൽ ദേശീയ
രാജ് താക്കറെയുടെ മഹരാഷ്ട്ര നവനിർമ്മാൺ സേന എന്ന സംഘടനയുടെ ഭീഷണി വിവാദത്തിന് പിന്നാലെ സൽമാൻ ചിത്രം ടൈഗർ സിന്ദാ ഹൈ വീണ്ടും വിവാദത്തിൽ. വാത്മീകി സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് ചിത്രം പുതിയ വിവാദത്തിൽ പ്പെട്ടിരിക്കുന്നത്. ഇതോടെ രാജസ്ഥാനിലാണ് സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സൽമാൻ ഖാനും ശിൽപ്പാ ഷെട്ടിയും ചിത്രത്തിന്റെ പ്രമോഷനിടെ ഉപയോഗിച്ച ഒരു വാക്കാണ് വാത്മീകി സമുദായത്തെ ചൊടിപ്പിച്ചത്. ഒരു ടെലിവിഷൻ പരിപാടിയിൽ ഭാങ്ങി എന്ന വാക്ക് പയോഗിച്ചത് വാത്മീകി സമുദായത്തെ മുറിപ്പെടുത്തിയെന്നാരോപിച്ച് കമ്മീഷൻ ഫോർ സഫായ് കർമചാരിയുടെ മുൻ ചെയർമാൻ ഹർണം സിങ് പരാതി നല്കിയിട്ടുണ്ട്. ഇത് കൂടാതെ സൽമാൻ ഖാനും ശിൽപ്പ ഷെട്ടിയും മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ചിത്രത്തിന്റെ പ്രദർശനം അനുവദിക്കില്ലെന്നും സാമൂഹ്യപ്രവർത്തകനായ ജിതേന്ദ്ര ഹത്വാൽ വാത്മീകി പറഞ്ഞു.
അതേസമയം സൽമാൻ ഖാനും ശിൽപ്പ ഷെട്ടിയും പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തിൽ ടെലിവിഷൻ പരിപാടിയിൽ സംസാരിച്ചെന്ന പരാതിയിൽ ദേശീയ പട്ടിക ജാതി കമ്മീൻ പൊലീസിനോടും പ്രക്ഷേപണ മന്ത്രാലയത്തോടും വിശദീകരണം ആവശ്യപ്പെട്ടു. തന്റെ ഡാൻസിനെ കുറിച്ച് പറയാനാണ് സൽമാൻ ഭാങ്ങി എന്ന വാക്ക് ഉപയോഗിച്ചത്. വീട്ടിൽ താൻ എങ്ങനെയാണെന്ന് സൂചിപ്പിക്കാൻ ശിൽപ്പ ഷെട്ടിയും ഈ വാക്ക് ഉപയോഗിച്ചിരുന്നു.
ജയ്പൂരിൽ പ്രതിഷേധകർ ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറി. ചിത്രം റിലീസ് ചെയ്ത അങ്കുർ, പരാസ്, രാജ് മന്ദിർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. കോട്ടയിൽ മൾട്ടി പ്ലക്സ് തിയേറ്ററുൾപ്പെടുന്ന ആകാശ് മാളിന്റെ ചില്ലുകൾ തകർത്തു. ചില ഇടങ്ങളിൽ വസ്തുക്കൾ നശിപ്പിച്ച നാൽപ്പതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ ടൈഗർ സിന്ദാ ഹേ റിലീസ് ചെയ്യുന്ന സമയത്ത് മറാത്തി ചിത്രമായ ദേവ തിയ്യറ്ററുകളിൽ നിന്നും ഒഴിവാക്കുന്നതിനെതിരെ നവനിർമ്മാൺ സേന രംഗത്തെത്തിയിരുന്നു
ദേവയ്ക്ക് പ്രദർശനം നിഷേധിച്ചാൽ സൽമാൻ ഖാൻ ചിത്രത്തിന്റെ പ്രദർശനം മുടക്കുമെന്നും സേനയുടെ പ്രവർത്തകർ തെരുവിലിറങ്ങുമെന്നുമാണ് ഭീഷണി.



