ളക്ഷൻ റെക്കോർഡുകൾ തകർത്ത് 'സുൽത്താന്റെ ജൈത്രയാത്ര.റിലീസ് ദിനം മുതൽ കളക്ഷൻ റെക്കോർഡുകൾ പലത് തകർത്ത് മുന്നേറുന്ന സൽമാൻ ചിത്രം ഒടുവിൽ അമീർഖാൻ ചിത്രം പികെയെയും മറികടന്നു. ആഗോള ബോക്സ് ഓഫീസിൽ ആമിർ ഖാന്റെ 'പികെ'യുടെ റെക്കോർഡാണ് സൽമാൻ ചിത്രം തകർത്തത്.

ആഗോള ബോക്സ് ഓഫീസിൽ ഇതിനകം 500 കോടി നേടിയ ചിത്രം അതിനെടുത്ത ദിവസങ്ങളുടെ കാര്യത്തിൽ ആമിർ ഖാൻ ചിത്രം 'പികെ'യെ മറികടന്നു. രാജ്കുമാർ ഹിറാനി ചിത്രം 14 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടി നേടിയതെങ്കിൽ സൽമാൻ ചിത്രം 12 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ എത്തി. ഏറ്റവും വേഗത്തിൽ 500 കോടി നേടുന്ന ഇന്ത്യൻ ചിത്രമാണ് ഇപ്പോൾ 'സുൽത്താൻ'.

ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 35 റെക്കോർഡുകൾ തകർത്ത 'സുൽത്താൻ' രണ്ടാം വാരത്തിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. അഡൾട്ട് കോമഡിയായ 'ഗ്രേറ്റ് ഗ്രാന്റ് മസ്തി'യൊന്നും സൽമാൻ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല.ഇതോടെ ഇന്ത്യയിൽ നിന്ന് 500 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ സിനിമയായി 'സുൽത്താൻ' മാറി. 'ധൂം3', 'ബാഹുബലി', സൽമാന്റെ തന്നെ 'ബജ്രംഗീ ഭായ്ജാൻ', 'പികെ' എന്നീ ചിത്രങ്ങളാണ് മുൻപ് 500 കോടി ക്ലബിലെത്തിയ ചിത്രങ്ങൾ.

അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 52.5 ലക്ഷം ഡോളറും, ഗൾഫ് നാടുകളിൽ നിന്ന് 74.3 ലക്ഷം ഡോളറും, ഇംഗ്ലണ്ടിൽ നിന്ന് 15.1 ലക്ഷം യൂറോയുമാണ് സുൽത്താൻ നേടിയത്. പാക്കിസ്ഥാനിൽ നിന്ന് 25.8 ലക്ഷം ഡോളർ കളക്ഷനും സുൽത്താൻ നേടി. ഇതേതോതിലാണ് യാത്രയെങ്കിൽ ധൂ 3, ബജ്രംഗി ഭായ്ജാൻ, ബാഹുബലി എന്നീ ചിത്രങ്ങളെ മറികടക്കുമെന്ന് ഉറപ്പാണ്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ അനുഷ്‌ക ശർമ്മയാണ് സൽമാന്റെ നായികയായി എത്തുന്നത്. ഈദ് റിലീസായെത്തിയ ചിത്രം ബോളിവുഡിന്റെ ചരിത്രത്തിലെ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുമെന്നാണ് റിപ്പോർട്ടുകൾ

സുൽത്താന്റെ 12 ദിവസത്തെ കളക്ഷൻ

ഇന്ത്യ- 365.60 കോടി
വിദേശം- 136 കോടി
രണ്ടാം വാരാന്ത്യം വരെ 'സുൽത്താൻ' നേടിയത് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ കണക്ക്
പ്രകാരം ഇങ്ങനെ..
യുഎസ്, കാനഡ- 5.25 മില്യൺ
യുഎഇ, ജിസിസി- 7.43 മില്യൺ
യുകെ, അയർലന്റ്- 1.51 മില്യൺ
പാക്കിസ്ഥാൻ- 2.58 മില്യൺ

റിലീസ് മുതലുള്ള 12 ദിവസങ്ങളിൽ 'സുൽത്താന്റെ' ഇന്ത്യൻ കളക്ഷൻ..

റിലീസ് ദിനം- 36.54 കോടി
രണ്ടാം ദിനം- 37.32 കോടി
3. 31.67 കോടി
4. 36.62 കോടി
5. 38.21 കോടി
6. 15.54 കോടി
7. 12.92 കോടി
8. 10.82 കോടി
9. 9.52 കോടി
10. 7.43 കോടി
11. 11.46 കോടി
12. 15.18 കോടി
ഗ്രോസ്- 365.60 കോടി
വിദേശം

യുഎസ്, കാനഡ- 35.17 കോടി

യുകെ, അയർലന്റ്- 13.32 കോടി
യുഎഇ, ജിസിസി- 49.78 കോടി
ഓസ്ട്രേലിയ- 6.19 കോടി
ന്യൂസിലന്റ്- 2.73 കോടി
മലേഷ്യ- 1.03 കോടി
പാക്കിസ്ഥാൻ- 17.28 കോടി
ജർമനി- 33 ലക്ഷം
മറ്റിടങ്ങളിൽ- 10.17 കോടി
എല്ലാം ചേർത്ത്: 501.60 കോടി