- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല കാര്യങ്ങൾ ഉറപ്പായും ചെയ്യണം; ഏറ്റവും ശ്രേഷ്ഠമായ കാര്യം ചെയ്യണം; കർഷക പ്രക്ഷോഭം സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിച്ച് നടൻ സൽമാൻ ഖാൻ
മുംബൈ: നല്ല കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് നടൻ സൽമാൻ ഖാൻ. കേന്ദ്ര കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. നല്ല കാര്യങ്ങൾ ഉറപ്പായും ചെയ്യണം. ഏറ്റവും ശരിയായ കാര്യങ്ങൾ ചെയ്യണം. ഏറ്റവും ശ്രേഷ്ഠമായകാര്യം ചെയ്യണം - സൽമാൻ ഖാൻ പറഞ്ഞു. മുംബൈയിലെ ഒരു മ്യൂസിക് പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാനോ ആമിർ ഖാനോ ഈ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്. മാസങ്ങളായി തുടരുന്ന കർഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യയിയലെ സിനിമാ സാംസ്കാരിക കായിക മേഖലകളിൽ നിന്ന് ഉയർന്നുവരുന്നത്. ഇതിനിടെയാണ് നടൻ സൽമാൻ ഖാന് നേരെ കർഷക പ്രതിഷേധത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള ചോദ്യമെത്തിയതും താരം പ്രതികരിച്ചതും. ഇതിനിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കർഷക പ്രതിഷേധം ചർച്ചയാകുകയും ചെയ്തിരുന്നു.
കർഷക പ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തിൽ നിന്നും പിന്തുണയെത്തുന്നതിനെ വിമർശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പരാമർശം.''ഇന്ത്യയുടെ പരമാധികാരത്തിൽ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവർ കാഴ്ച്ചക്കാർ മാത്രമാണ്. എന്നാൽ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയിൽ ഒന്നിച്ചുനിൽക്കണം.''എന്നാണ് സച്ചിൻ കുറിച്ചത്.
പിന്നാലെ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി, വിരാട് കോഹ്ലി അനിൽ കുംബ്ലെ എന്നിവർ കേന്ദ്രത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ