- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത രോഗികൾക്ക് ഈദ് അവധിദിനങ്ങളിൽ പരിശോധന വൈകിട്ട് നാല് മുതൽ എട്ട് വരെ; ഫാർമസി ഉച്ചവരെ; സാൽമാനിയ ആശുപത്രിയിലെയും ഹെൽത്ത് സെന്ററുകളിലെയും സമയമാറ്റം ഇങ്ങനെ
മനാമ : ഈദ് അവധി ദിനങ്ങളിൽ സൽമാനിയ ആശുപത്രിയിലെയും ഹെൽത്ത് സെന്ററുകളിലെയും സമയക്രമങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത രോഗികൾക്ക് വൈകീട്ട് 4 മണി മുതൽ 8 വരെയാണ് സൽമാനിയ ആശുപത്രിയിൽ പരിശോധന ഉണ്ടാവുക. വിസിറ്റിങ് പേഷ്യന്റ്‌സിന് വേണ്ടിയുള്ള ഇന്റൻസീവ് കെയർ യൂണിറ്റ് വൈകീട്ട് 5 മണി മുതൽ 7 വരെയും ഉണ്ടാകും. ഫാർമസി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തി സമയമെങ്കിലും എമർജൻസി ഫാർമസി 24 മണിക്കൂറും പ്രവർത്തിക്കും. ഔട്ട് പേഷ്യന്റ്‌സ് ക്ലിനിക്കുകൾ ഈദ് അവധിക്ക് പ്രവർത്തിക്കുന്നതല്ല. എന്നാൽ നോർത്ത് മുഹറഖ് ഹെൽത്ത് സെന്റർ, റിഫ കാനൂ ഹെൽത്ത് സെന്റർ, ഇസാ ടൗൺ യൂസഫ് അബ്ദുൽ റഹ്മാൻ എഞ്ചിനിയർ ഹെൽത്ത് സെന്റർ തുടങ്ങിയവ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും. അൽ നയിം ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കാനു ഹെൽത്ത് സെന്റർ ഹമദ്ടൗൺ, സിതര ഹെൽത്ത് സെന്റർ, ഷെയ്ഖ് ജാബിർ അൽ സബാ ഹെൽത്ത് സെന്റർ, രാവിലെ 8 മണി മുതൽ 1 മണി വരെയും വൈകീട്ട് 4 മുതൽ പുലർച്ചെ 1 മണി വരെയും തുറന്നു പ്രവർത്തിക്കുന
മനാമ : ഈദ് അവധി ദിനങ്ങളിൽ സൽമാനിയ ആശുപത്രിയിലെയും ഹെൽത്ത് സെന്ററുകളിലെയും സമയക്രമങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത രോഗികൾക്ക് വൈകീട്ട് 4 മണി മുതൽ 8 വരെയാണ് സൽമാനിയ ആശുപത്രിയിൽ പരിശോധന ഉണ്ടാവുക.
വിസിറ്റിങ് പേഷ്യന്റ്‌സിന് വേണ്ടിയുള്ള ഇന്റൻസീവ് കെയർ യൂണിറ്റ് വൈകീട്ട് 5 മണി മുതൽ 7 വരെയും ഉണ്ടാകും. ഫാർമസി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തി സമയമെങ്കിലും എമർജൻസി ഫാർമസി 24 മണിക്കൂറും പ്രവർത്തിക്കും. ഔട്ട് പേഷ്യന്റ്‌സ് ക്ലിനിക്കുകൾ ഈദ് അവധിക്ക് പ്രവർത്തിക്കുന്നതല്ല. എന്നാൽ നോർത്ത് മുഹറഖ് ഹെൽത്ത് സെന്റർ, റിഫ കാനൂ ഹെൽത്ത് സെന്റർ, ഇസാ ടൗൺ യൂസഫ് അബ്ദുൽ റഹ്മാൻ എഞ്ചിനിയർ ഹെൽത്ത് സെന്റർ തുടങ്ങിയവ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.
അൽ നയിം ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കാനു ഹെൽത്ത് സെന്റർ ഹമദ്ടൗൺ, സിതര ഹെൽത്ത് സെന്റർ, ഷെയ്ഖ് ജാബിർ അൽ സബാ ഹെൽത്ത് സെന്റർ, രാവിലെ 8 മണി മുതൽ 1 മണി വരെയും വൈകീട്ട് 4 മുതൽ പുലർച്ചെ 1 മണി വരെയും തുറന്നു പ്രവർത്തിക്കുന തായിരിക്കുമെന്നും അധികൃതർ അറിയിച്ചു.