ർഭനിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ഒത്തിരി പഴികേട്ടവരാണ് നടി ബിപാഷ ബസുവും ഭർത്താവ് കരൺ ഗ്രോവറും. എന്നാൽ ഇത്തവണ ഈ താര ജോഡികളുടെ പരസ്യത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് മറ്റാരുമല്ല. ബോളിവുഡിന്റെ സ്വന്തം സൽമാൻ ഖാൻ ആണ്.

ഈ പരസ്യം താൻ അവതാരകനായെത്തുന്ന ടി.വി ഷോ ബിഗ് ബോസ്സിൽ നിന്നും നീക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് താരം. നിരവധി പേർ കുടുംബവും ഒന്നിച്ച് കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. ഇതിൽ ചെറിയ കുട്ടികളും ഉൾപ്പെടും. അതിനാൽ ഇത്തരം ഒരു ഷോയിൽ അതീവ ലൈംഗിക പ്രസരമുള്ള ഈ പരസ്യം കാണിക്കരുതെന്നാണ് സൽമാന്റെ നിലപാട്.

ഇത്തരത്തിൽ ഒരു പരസ്യം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കരണിനും ബിപാഷയ്ക്കും നേരിടേണ്ടി വന്നിരുന്നു. ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിരുന്നിട്ടും ലൈംഗികത, ഗർഭ നിരോധന ഉറ എന്നീ വാക്കുകൾക്ക് നാം ഭ്രഷ്ട് കൽപിച്ചിരിക്കുകയാണെന്നും ആസൂത്രിത ഗർഭധാരണം മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങളും ഗർഭനിരോധന ഉറകളുപയോഗിച്ച് നമുക്ക് തടയാനാകുമെന്നും ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ കൃത്യമായ നിലപാടുള്ളതുകൊണ്ടാണ് ഈ പരസ്യത്തിൽ തങ്ങൾ അഭിനയിച്ചതെന്നുമുള്ള നിലപാടുമായി ബിപാഷ ഈ വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു.