- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിച്ച ബ്‌ളാക്ക് ഹെന്നയുടെ ഉപയോഗം; നിയമം ലംഘിക്കുന്ന ബ്യൂട്ടിപാർലറുകൾക്ക് ഇരട്ടി പിഴ ഈടാക്കാൻ അജ്മാൻ നഗരസഭ; കർശന പരിശോധന
അജ്മാൻ: നിരോധിക്കപ്പെട്ട കറുത്ത മൈലാഞ്ചി (ബ്‌ളാക്ക് ഹെന്ന) ലേഡീസ് ബ്യൂട്ടി പാർലറുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടത്തെിയതിനെ തുടർന്ന് അജ്മാൻ നഗരസഭ പരിശോധന കർശനമാക്കി. ശരീരത്തിന് ഹാനികരമായതിനാലാണ് ബ്‌ളാക്ക് ഹെന്ന ലേഡീസ് ബ്യൂട്ടി പാർലറുകളിൽ ഉപയോഗിക്കുന്നത് അധികൃതർ നിരോധിച്ചത്. നിരോധിക്കപ്പെട്ട ഈ മൈലാഞ്ചി ഉപയോഗിച്ച ബ്യൂട്ടി പാർലറുകളുടെ ഉടമകൾക്കെതിരെ നേരത്തെ നടപടിയെടുത്തിട്ടും രഹസ്യമായി ഉപയോഗം തുടരുന്ന ബ്യൂട്ടി പാർലറുകൾക്ക് നഗരസഭ മുന്നറിയിപ്പ് നൽകി. കറുത്ത മൈലാഞ്ചി പിടിച്ചെടുക്കാനും മറ്റു നിയമലംഘനങ്ങൾ കണ്ടത്തൊനും നഗരസഭയുടെ ഇൻസ്‌പെക്ടർമാർ 24 മണിക്കൂറും റോന്തുചുറ്റുന്നുണ്ട്. ശരീരത്തിന് അലങ്കാരമായി ഉപയോഗിക്കുന്ന മൈലാഞ്ചിയിൽ രാസവസ്തുക്കളുടെ ചേരുവയുണ്ട്. കൂടുതൽ കറുപ്പ് നിറം ലഭിക്കാനാണ് ഇത് ചേർക്കുന്നത്. കൂടാതെ പ്രത്യേക നിറത്തിലുള്ള പെയിന്റ് ചേർക്കുന്നു. ഇത് ത്വക്കിന് ഹാനികരമാണെന്ന് നേരത്തെ കണ്ടത്തെിയതാണ്. ശരീരത്തിന് പൊള്ളലേൽപിക്കുകയും അലർജി ഉണ്ടാക്കുകയും ചെയ്യും.
അജ്മാൻ: നിരോധിക്കപ്പെട്ട കറുത്ത മൈലാഞ്ചി (ബ്‌ളാക്ക് ഹെന്ന) ലേഡീസ് ബ്യൂട്ടി പാർലറുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടത്തെിയതിനെ തുടർന്ന് അജ്മാൻ നഗരസഭ പരിശോധന കർശനമാക്കി. ശരീരത്തിന് ഹാനികരമായതിനാലാണ് ബ്‌ളാക്ക് ഹെന്ന ലേഡീസ് ബ്യൂട്ടി പാർലറുകളിൽ ഉപയോഗിക്കുന്നത് അധികൃതർ നിരോധിച്ചത്.
നിരോധിക്കപ്പെട്ട ഈ മൈലാഞ്ചി ഉപയോഗിച്ച ബ്യൂട്ടി പാർലറുകളുടെ ഉടമകൾക്കെതിരെ നേരത്തെ നടപടിയെടുത്തിട്ടും രഹസ്യമായി ഉപയോഗം തുടരുന്ന ബ്യൂട്ടി പാർലറുകൾക്ക് നഗരസഭ മുന്നറിയിപ്പ് നൽകി. കറുത്ത മൈലാഞ്ചി പിടിച്ചെടുക്കാനും മറ്റു നിയമലംഘനങ്ങൾ കണ്ടത്തൊനും നഗരസഭയുടെ ഇൻസ്‌പെക്ടർമാർ 24 മണിക്കൂറും റോന്തുചുറ്റുന്നുണ്ട്.
ശരീരത്തിന് അലങ്കാരമായി ഉപയോഗിക്കുന്ന മൈലാഞ്ചിയിൽ രാസവസ്തുക്കളുടെ ചേരുവയുണ്ട്. കൂടുതൽ കറുപ്പ് നിറം ലഭിക്കാനാണ് ഇത് ചേർക്കുന്നത്. കൂടാതെ പ്രത്യേക നിറത്തിലുള്ള പെയിന്റ് ചേർക്കുന്നു. ഇത് ത്വക്കിന് ഹാനികരമാണെന്ന് നേരത്തെ കണ്ടത്തെിയതാണ്. ശരീരത്തിന് പൊള്ളലേൽപിക്കുകയും അലർജി ഉണ്ടാക്കുകയും ചെയ്യും.