ആവശ്യമുള്ളവ

കോളിഫ്‌ളവർ 1 ചെറുത്
സവാള1 എണ്ണം
പച്ചമുളക് 2
ഇഞ്ചിഒരു ചെറിയ കഷ്ണം

ജീരകം 1 ടീ.സ്പൂൺ

മഞ്ഞൾപ്പൊടി ഒരു നുള്ള്

മുളക്‌പൊടി 1 ടീസ്പൂൺ

സോയസോസ് 2 ടേ.സ്പൂൺ

ചില്ലി സോസ് 2 ടേ.സ്പൂൺ

കോൺഫ്‌ളവർ 3 ടേസ്പൂൺ
എണ്ണ ആവശ്യത്തീന്

ഉപ്പ് പാകത്തിന്

പാകം ചെയ്യുന്നവിധം:-

കൊളിഫ്‌ളോവേർ ഇതളുകൾ ആക്കി, അല്പം ഉപ്പ് വെള്ളത്തിൽ മുക്കിവെക്കുക, അരമണിക്കൂർ കഴിഞ്ഞ് അരിച്ചെടുക്കുക.മഞ്ഞൾപ്പൊടി, മുളകുപൊടി , ഉപ്പ് , കോൺഫ്‌ളവർ ചേർത്ത് അല്പം വെള്ളത്തിൽ കുഴച്ച് കോളിഫ്‌ളവർ അതിൽ കുഴച്ച് വെക്കുക. 1 മണിക്കുറിനു ശേഷം ഏണ്ണയിൽ വറുത്തു കോരുക.

സവാള നീളത്തിൽ അരിഞ്ഞ് എടുക്കുക, ഇഞ്ചി കൊത്തിയരിയുക, പച്ചമുളക് നീളത്തിൽ കീറുക.ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ചു ജീരകം പൊട്ടുമ്പോൾ സവാള വഴറ്റുക, പച്ചമുളകും ഇഞ്ചിയും ചേർത്ത് വീണ്ടും വഴറ്റുക. ഒന്ന് വഴന്നു വരുമ്പോൾ മഞ്ഞൾപൊടി ഇട്ടു ഇളക്കുക. അതിലേക്ക് 1 ടേ.സ്പൂൺ സൊയാസോസും, ചില്ലി സോസും ചേർത്തിളക്കി. 1 ടേസ്പൂൺ കോൺഫ്‌ളവർ 1 കപ്പ് വെള്ളത്തിൽ കലക്കി ഇതിനൊപ്പം ,½ ഗ്ലാസ്സ് ഒചിച്ച് ഒരു ഗ്രേവി പരുവത്തിൽ ആക്കുക്കുക. ശേഷം വറുത്തു വെച്ചിരിക്കുന്ന കോളിഫ്‌ളവർ ചേർത്തിളക്കി, വാങ്ങുക.

കുറിപ്പ്: കോളിഫ്‌ളവറിൽ, എന്തെങ്കിലും കീടാണുക്കൾ ഉണ്ടെങ്കിൽ പോകാനാണ് ഉപ്പ് വെള്ളത്തിൽ ഇട്ട് വെക്കുക്കന്നത്. മഞ്ചൂറിയൻ സാധാരണ കുഴഞ്ഞാണിരിക്കുന്നത്. നിങ്ങളുടെ ഇഷ്ടാനുസരണം, കുറുകാതെ ചാർ പാകത്തിലും എടുക്കാം, ബാക്കിയുള്ള ½ ഗ്ലാസ്സ് കോൺഫ്‌ളവർ ഒഴിച്ചു ചേർത്ത്.