ചേരുവകൾ

1. ചക്കച്ചുള - 1/2 കിലോ
2. തേങ്ങ - 1/2 കപ്പ്
3. ജീരകം - 1/2 ടീ സ്പൂൺ
4. പച്ചമുളക് - 6 എണ്ണം
5. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
6. വെളുത്തുള്ളി - 4അല്ലി
7. ചുവന്നുള്ളി -3എണ്ണം
8. കറിവേപ്പില -1 കതിർപ്പ്
9. ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
ക്കച്ചുള അരിഞ്ഞ് ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും, വേകാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. തേങ്ങ ചിരകിയത്, ജീരകം, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. വേവിച്ച ചക്കയിൽ അരപ്പ് ചേർത്ത് അടച്ചു വച്ച് 5 മിനിട്ട് ആവി കയറ്റുക. വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കി കുഴയ്ക്കുക. ആവശ്യമന്ന് തോന്നുന്നെങ്കിൽ കടുകു വറുത്തിടാം.

കുറിപ്പ്:- ചക്ക കേരളത്തിന്റെ ഒരു 'തനതായ വിഭവം', ഒരു 'സിഗ്‌നേച്ചർ വിഭവം'. ചക്ക കുഴക്കാനായി നീളത്തിലാണ് അരിയാറുള്ളത്. കടുവറുത്തിടുക സാധാരണയായില്ല. ചക്ക കുഴച്ചതിനൊപ്പം, മീൻ കറിയോ, ചോറിനൊപ്പമോ കഴിക്കാറുണ്ട്. ചക്ക കുഴച്ചത് ഇഷ്ടമല്ലാത്ത ഒരാളും കേരളത്തിൽ കാണുകയില്ല തീർച്ച. പ്രമേഹരോഗികൾക്ക് ഏറ്റവും ഉത്തമായ ഒരു ആഹാരമാണെന്ന് പറയപ്പെടുന്നു.