- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെൻഷൻ അകറ്റാൻ 5 വിഭവങ്ങൾ
മാനസിക സമ്മർദ്ദമകറ്റാൻ യോഗയും ധ്യാനരീതികളും നല്ലതാണെന്നു നമ്മൾക്കറിയാം. എന്നാൽ അതുമാത്രം പോര. കഴിക്കുന്ന ഭക്ഷണത്തിലും അൽപം ശ്രദ്ധവച്ചാലേ ടെൻഷൻ കുറക്കാനാകൂ എന്നു ആരോഗ്യവിദഗ്ദ്ധർ പറയുന്നു. മാനസിക സമ്മർദ്ദമകറ്റാൻ സഹായിക്കുന്ന വിഭവങ്ങളെ പരിചയപ്പെടാം. മധുരക്കിഴങ്ങ് - ശരീരത്തിനു ഏറെ ഊർജം പകരുന്ന ഒരു കിഴങ്ങ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സഹായിക്കുന്നു. ഞാവൽപ്പഴം - വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഒരു പഴം. മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കുന്ന പഴവർഗമാണിതെന്നു ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്. നാരുകളടങ്ങിയ വിഭവം കൂടിയാണ്. പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനും കഴിവുണ്ട്. ടർക്കി കോഴി - അമിനോ ആസിഡ് ട്രെപ്‌റ്റോഫൻ എന്ന ഘടകം അടങ്ങിയ ഇറച്ചിയാണ് ഈ കോഴിക്കുള്ളത്. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന ഘടമാണിതെന്നു ആരോഗ്യവിദഗ്ദ്ധർ പറയുന്നു. തലച്ചോറിനു ആവശ്യമായ പല ഘടകങ്ങളും നൽകാൻ ഈ വിഭവത്തിനു സാധിക്കും. ടർക്കി സലാഡ് ഫ്രഷ് ഫുഡ് എന്ന് വിളിക്കാവുന്ന യൂറോപ്യൻ ഭക്ഷണമാണെങ്കിലും, സലാഡ് എല്ലാവർക്കും ഒരുപോലെ ഇഷ്ട
മാനസിക സമ്മർദ്ദമകറ്റാൻ യോഗയും ധ്യാനരീതികളും നല്ലതാണെന്നു നമ്മൾക്കറിയാം. എന്നാൽ അതുമാത്രം പോര. കഴിക്കുന്ന ഭക്ഷണത്തിലും അൽപം ശ്രദ്ധവച്ചാലേ ടെൻഷൻ കുറക്കാനാകൂ എന്നു ആരോഗ്യവിദഗ്ദ്ധർ പറയുന്നു. മാനസിക സമ്മർദ്ദമകറ്റാൻ സഹായിക്കുന്ന വിഭവങ്ങളെ പരിചയപ്പെടാം.
മധുരക്കിഴങ്ങ് - ശരീരത്തിനു ഏറെ ഊർജം പകരുന്ന ഒരു കിഴങ്ങ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സഹായിക്കുന്നു.
ഞാവൽപ്പഴം - വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഒരു പഴം. മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കുന്ന പഴവർഗമാണിതെന്നു ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്. നാരുകളടങ്ങിയ വിഭവം കൂടിയാണ്. പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനും കഴിവുണ്ട്.
ടർക്കി കോഴി - അമിനോ ആസിഡ് ട്രെപ്‌റ്റോഫൻ എന്ന ഘടകം അടങ്ങിയ ഇറച്ചിയാണ് ഈ കോഴിക്കുള്ളത്. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന ഘടമാണിതെന്നു ആരോഗ്യവിദഗ്ദ്ധർ പറയുന്നു. തലച്ചോറിനു ആവശ്യമായ പല ഘടകങ്ങളും നൽകാൻ ഈ വിഭവത്തിനു സാധിക്കും.
ടർക്കി സലാഡ്
ഫ്രഷ് ഫുഡ് എന്ന് വിളിക്കാവുന്ന യൂറോപ്യൻ ഭക്ഷണമാണെങ്കിലും, സലാഡ് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ലഘു ഭക്ഷണമാണ്.
1. ഒരു വെളുത്തുള്ളി
2. 350 ഗ്രാം തുർക്കി അരിഞ്ഞത്
3. 1 കപ്പ് അരിഞ്ഞെടുത്ത തക്കാളി
4. 1 കപ്പ് തൊലിയും വിത്തും കളഞ്ഞ വെള്ളരിക്ക
5. 1 കപ്പ് അരിഞ്ഞെടുത്ത ചുവന്ന ഉള്ളി
6. ഒരു വെളുത്തുള്ളി നുറുക്കിയത്
7. 2 കപ്പ് അരിഞ്ഞ ബേസിൽ ഇല
8. 1/4 കപ്പ് തൈം ഇല
9. 1/4 കപ്പ് ഒലിവ് ഓയിൽ
10. 2ടേബിൾ സ്പൂൺ ഇറ്റാലിയൻ (ബാൽസാമിക്) വിനാഗിരി
സാലഡ് ബൗളിൽ വെളുത്തുള്ളിയുടെ നീര് ഉരച്ചുചേർക്കുക. ചെറുതായരിഞ്ഞ ടർക്കി അതിലേക്കിട്ട ശേഷം തക്കാളി, വെള്ളരി, ചുവന്നുള്ളി, വെളുത്തുള്ളി, ബേസിൽ ഇല, തൈം ഇല എന്നിവയിട്ട് ഒലിവ് എണ്ണയും വിനാഗിരിയും ചേർത്തിളക്കി വിളമ്പുക.
ശതാവരിച്ചെടി: ഉയർന്ന തോതിൽ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്ന ഒരു ചെടി. ശരീരത്തിനും മനസിലും ഏറെ പ്രയോജനപ്രദം. മനസിനു ക്ഷീണം തോന്നുമ്പോൾ പ്രത്യേക ഹോർമോൺ പുറപ്പെടുവിച്ച് നമ്മുടെ മൂഡ് മാറ്റാൻ കഴിവുള്ള വിഭവം. പോസിറ്റീവ് എനർജി തരുന്ന രാസവസ്തുക്കൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നു.
ബീഫ്- ഈ വിഭവം മാനസിക സമ്മർദ്ദം അകറ്റുമെന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ വിറ്റാമിൻ ബിയും സിങ്കും ധാരാളം അടങ്ങിയ ഈ ഇറച്ചി ശരീരത്തിനു നല്ലതു തന്നെയാണ്. എന്നാൽ അമിതമായി കഴിക്കാതെ നിയന്ത്രണം ആവശ്യമാണെന്നു ഓർക്കുക.
കുറിപ്പ്: നമുക്ക് ചുറ്റുമുള്ള പലതരം ആഹാരങ്ങളും, ആഹാരരീതികളും ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിവുണ്ട്. അതിൽ ചിലത് മാത്രമാണിവ. ഇന്നത്തെ കാലത്ത് മാനസികസമ്മർദം/ സ്‌ട്രെസ് പൊതുവെ കൂടുതലാണ്. നമ്മുടെ ആഹാരരീതിയിൽ ചില വ്യത്യാസങ്ങൾ വരുത്തുന്നത് വഴി, ഇത്തരം സ്‌ട്രെസ് കുറക്കാൻ സാധിക്കും.