- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമീൻ കുരുമുളക് പൊള്ളിച്ചത്
ചേരുവകൾ 1. കരിമീൻ - 2 2. കുരുമുളക് - 3 ടേ.സ്പൂൺ 3. ഇഞ്ചി - 1ടേ.സ്പൂൺ 4. ഉലുവ - 1 ടീ.സ്പൂൺ 5. ഉപ്പ് - പാകത്തിന് 6. വെളിച്ചെണ്ണ - വറുക്കാൻ 7. സവാള - 1 8. കരിവേപ്പില - ആവശ്യത്തിന് 9. തേങ്ങാപ്പാൽ - 3 ടേ.സ്പൂൺ 10. വാഴയില പാകം ചെയ്യുന്നവിധം കുരുമുളക് തരുതരുപ്പായി പൊടിച്ചു വെക്കുക. അതിൽ നിന്നും 1 ടേ.സ്പൂൺ കുരുമുളകും ഉപ്പും, 1 ടീ.സ്പൂൺ ഉലുവയും അല്പം കരിവേപ്പിലയും ചേർത്ത് കുഴച്ച്, വെട്ടി കഴുകി വരഞ്ഞു വച്ചിരിക്കുന്ന കരിമീനിൽ പുരട്ടി, 2 മണിക്കൂറെങ്കിലും വെക്കുക. മസാലപുരട്ടി വച്ചിരിക്കുന്ന കരിമീൻ, വെളിച്ചെണ്ണയിൽ വറുത്തു വെക്കുക. ഒരു ഫ്രയിങ് പാനിൽ, വെളിച്ചെണ്ണയൊഴിച്ച് സവാള വഴറ്റി, ഇഞ്ചിയും കരിവേപ്പിലയും വഴറ്റി, കുരുമുളകും ചേർക്കുക, നന്നായി വഴറ്റിക്കഴിയുംബോൾ, കട്ടിക്ക് കലക്കി ഒഴിക്കുക. ഈ കൂട്ട് ഒരു ഇലയിൽ നിരത്തി മുകളിൽ കരുമീൻ വച്ച് പൊതിഞ്ഞ്, ഫ്രയിങ് പാനിൽ, ഇരുവശവും പൊള്ളിച്ചെടുക്കുക. കുറിപ്പ്:- കുരുമുളകും ഉലുവയും, ഇഞ്ചിയും തേങ്ങാപ്പാലും ചേർത്ത് വ്യത്യസ്ഥമായി ഒരു കരിമീൻ പൊള്ളിച്ചത്. മനസ്സിന്റെ ഇഷ്ടം പ
ചേരുവകൾ
1. കരിമീൻ - 2
2. കുരുമുളക് - 3 ടേ.സ്പൂൺ
3. ഇഞ്ചി - 1ടേ.സ്പൂൺ
4. ഉലുവ - 1 ടീ.സ്പൂൺ
5. ഉപ്പ് - പാകത്തിന്
6. വെളിച്ചെണ്ണ - വറുക്കാൻ
7. സവാള - 1
8. കരിവേപ്പില - ആവശ്യത്തിന്
9. തേങ്ങാപ്പാൽ - 3 ടേ.സ്പൂൺ
10. വാഴയില
പാകം ചെയ്യുന്നവിധം
കുരുമുളക് തരുതരുപ്പായി പൊടിച്ചു വെക്കുക. അതിൽ നിന്നും 1 ടേ.സ്പൂൺ കുരുമുളകും ഉപ്പും, 1 ടീ.സ്പൂൺ ഉലുവയും അല്പം കരിവേപ്പിലയും ചേർത്ത് കുഴച്ച്, വെട്ടി കഴുകി വരഞ്ഞു വച്ചിരിക്കുന്ന കരിമീനിൽ പുരട്ടി, 2 മണിക്കൂറെങ്കിലും വെക്കുക.
മസാലപുരട്ടി വച്ചിരിക്കുന്ന കരിമീൻ, വെളിച്ചെണ്ണയിൽ വറുത്തു വെക്കുക.
ഒരു ഫ്രയിങ് പാനിൽ, വെളിച്ചെണ്ണയൊഴിച്ച് സവാള വഴറ്റി, ഇഞ്ചിയും കരിവേപ്പിലയും വഴറ്റി, കുരുമുളകും ചേർക്കുക, നന്നായി വഴറ്റിക്കഴിയുംബോൾ, കട്ടിക്ക് കലക്കി ഒഴിക്കുക.
ഈ കൂട്ട് ഒരു ഇലയിൽ നിരത്തി മുകളിൽ കരുമീൻ വച്ച് പൊതിഞ്ഞ്, ഫ്രയിങ് പാനിൽ, ഇരുവശവും പൊള്ളിച്ചെടുക്കുക.
കുറിപ്പ്:- കുരുമുളകും ഉലുവയും, ഇഞ്ചിയും തേങ്ങാപ്പാലും ചേർത്ത് വ്യത്യസ്ഥമായി ഒരു കരിമീൻ പൊള്ളിച്ചത്. മനസ്സിന്റെ ഇഷ്ടം പോലെ നിറത്തിനായി അല്പം മുളകുപൊടി ചേർക്കാം. എന്നാൽ കുരുമുളകും ഇഞ്ചിയും തേങ്ങാപ്പാലിനൊപ്പം ചേർന്ന ഈ കരിമീൻ വളരെ വ്യത്യസ്ഥമായ ഒരു രുചി നൽകുന്നു.