ആവശ്യമുള്ളവ

ഉണക്കമീൻ (പള്ളത്തി)- 5
ഇഞ്ചി - ½ കഷണം
പച്ചമുളക് - 2
കൊച്ചുള്ളി - 3
കരിവേപ്പില - ആവശ്യത്തിന്
ഉപ്പിന്റെ ആവശ്യം വരില്ല

പാകംചെയ്യുന്ന വിധം

ഉണക്കമീൻ വെള്ളത്തിൽ നന്നായി കഴുകി, എണ്ണയിൽ നന്നായി വറുത്തു കോരിവെക്കുക. കൂടെ എല്ലാ ചേരുവകകളും ചേർത്ത് ചതച്ച് ഉരുട്ടി എടുക്കുക. മിക്‌സിയിലും ഒരുമിച്ച് ചതച്ചെടുക്കാം.

പച്ചത്തേങ്ങ ചേർത്തത്

ഇതേ കൂട്ടുകൾ 2 ടേ.സ്പൂൺ പച്ചത്തേങ്ങയും ചേർത്ത് അർച്ച് ഉരുട്ടിയെടുക്കാം.

വെളിച്ചെണ്ണയും ഉള്ളിയും ചേർത്ത്

ഉണക്കമീൻ വറുത്ത് പൊടിച്ചതിനൊപ്പം വെറും കൊച്ചുള്ളിയും, കരിവേപ്പിലയും ചതച്ചുചേർത്ത്, 1 ടേ.സ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കിയാലും നല്ല രുചിയുണ്ടാകും.

ഉണക്കമീൻ മാങ്ങാ കറി

ആവശ്യമുള്ളവ

ഉണക്കമീൻ (പള്ളത്തി)- 5
ഇഞ്ചി - ½ കഷണം
പച്ചമുളക് - 5
കൊച്ചുള്ളി - 5
തേങ്ങ - ¼ കപ്പ്
മഞ്ഞൾപ്പൊടി - ½ ടീ.സ്പൂൺ
പച്ചമാങ്ങ - 1
വെളിച്ചെണ്ണ - 3 ടേ.സ്പൂൺ
കരിവേപ്പില - ആവശ്യത്തിന്
ഉപ്പിന്റെ ആവശ്യം വരില്ല

പാകം ചെയ്യുന്ന വിധം

ണക്കമീൻ, വെള്ളത്തിൽ നന്നായി കഴുകി ആവശ്യമെങ്കിൽ മുറിച്ച് വെക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിയാൽ കൊച്ചുള്ളി ഇഞ്ചി പച്ചമുളക് കരിവേപ്പില ഇവ ചേർത്ത് വഴറ്റുക. തേങ്ങ മഞ്ഞൾപ്പൊടി ചേർത്തരച്ച് വഴറ്റിയ കൂട്ടിലേക്ക് ചേർത്ത്, ഇളക്കുക. കഴുകി വച്ചിരിക്കുന്ന ഉണക്കമീനും ചേർത്തിളക്കി. ഒന്നു തിളച്ചു കഴിഞ്ഞ് മാങ്ങയും ഇട്ടിളക്കി അടച്ച് വച്ച് വേവിക്കുക. വെന്തിറങ്ങുമ്പോഴും അല്പം വെളിച്ചെണ്ണ ചുറ്റിക്കുന്നത് നന്നായിരിക്കും.

തേങ്ങ ചുട്ട് ചേർത്തത്

തേങ്ങ കഷണങ്ങളാക്കി കനലിൽ ചുട്ടെടുക്കുക. ഉണക്കമുളകും ഇപ്രകാരം കനലിൽ ചുടുക. ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, വാളൻ പുളി എന്നിവ ചമ്മന്തിയായി അരച്ച് ഉണക്കമീൻ പൊടിയുടെ കൂടെ ചേർത്തിളക്കുക. ഉണക്കമീനിൽ തന്നെ ഉപ്പു കാണുമെന്നുള്ളതിനാൽ ഉപ്പു ചേർക്കേണ്ട കാര്യമില്ല.

കുറിപ്പ്:- മീൻ ഉണക്കിയതിനെയാണ് ഉണക്കമീൻ എന്ന് പറയുന്നത്. സാധാരണയായി ചാള, മത്തി, ചെമ്മീൻ, സ്രാവ്, കൊഴുവ,തുടങ്ങിയ മീനുകളാണ് ഉണക്കാറുള്ളത്. മീനുകൾ ഉപ്പ് തേച്ചാണ് ഉണക്കാറ്. ഉണക്കമീൻ മാസങ്ങളോളം കേടാകാതെ സുക്ഷിക്കാം. നല്ല ഉണക്ക മീനുകൾ വാങ്ങി ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്യാം. ഉണക്കമീൻ വറുത്തു പൊടിച്ച് തേങ്ങ ചേർത്തും, ഇല്ലാതെയും ഉണ്ടാക്കുന്നതാണ് ഈ ചമ്മന്തി. മുള്ളില്ലാത്ത ഉണക്കമീൻ വറുത്തു പൊടിക്കുക. ചെറിയ മീനുകൾ മുള്ളോടെയും പൊടിച്ചെടുക്കാം ചമ്മന്തിയായി. ഉണക്കമീൻ കറിയും , മാങ്ങ ചേർത്തും, തേങ്ങ അരച്ചും ഉണ്ടാക്കാറുണ്ട്.