- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമീൻ പച്ചമുളക്
ചേരുവകൾ കരിമീൻ - 2 (ഇടത്തരം)കൊച്ചുള്ളി - ½ കപ്പ്ഇഞ്ചി - 1 ടീ.സ്പൂൺപച്ചമുളക് - 10 മഞ്ഞൾപ്പൊടി - ½ ടീ.സ്പൂൺഉലുവപൊടി - ½ ടീ.സ്പൂൺകുരുമുളക് പൊടി - 2 ടീസ്പൂൺഉപ്പ് - പാകത്തിന്കരിവേപ്പില - ആവശ്യത്തിന്വെളിച്ചെണ്ണ - ½ കപ്പ് പാകം ചെയ്യുന്നവിധം കരിമീൻ കഴുകി വരഞ്ഞ് വെക്കുക. ഇഞ്ചി, പച്ചമുളക്, കൊച്ചുള്ളി മഞ്ഞൾപൊടി, കുരുമുളക്, ഉലുവ, ഉപ്പ് ഇവയെല്ലാം കൂടി ചതച്ച് തരുതരുപ്പായ അരപ്പ് കരിവേപ്പിലയും ചേർത്ത് കരിമീനിൽ പുരട്ടിവെക്കുക. പരന്ന പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടുവശവും നന്നായി മൂപ്പിച്ചെടുക്കുക. കുറിപ്പ്:- നമ്മുടെ നാടൻ കരിമീൻ വറുത്തതിൽ നിന്നും മസാലയിൽ അല്പം വ്യത്യാസം! പച്ചമുളകും കുരുമുളകും ആണിവിടുത്തെ വിരുതന്മാർ, കൂടെ ഇഞ്ചിയും കൊച്ചുള്ളിയും ഉണ്ട്! മസാലയിൽ ഇത്തിരി മാറ്റം അത്രമാത്രം. നിറത്തിലും ചെറിയൊരു മാറ്റം, ഇനി അവിടെയും ആവശ്യമെങ്കിൽ ഇത്തിരി മുളകുപൊടി ചേർത്ത് നിറത്തിൽ പഴയപടി തന്നെഉണ്ടാക്കാം. എന്നാൽ പച്ചമുളകും കുരുമുളകും തരുന്ന വ്യത്യസ്ഥമായി രുചി ഒന്നു പരീക്ഷിച്ചു നോക്കുക.
ചേരുവകൾ
കരിമീൻ - 2 (ഇടത്തരം)
കൊച്ചുള്ളി - ½ കപ്പ്
ഇഞ്ചി - 1 ടീ.സ്പൂൺ
പച്ചമുളക് - 10
മഞ്ഞൾപ്പൊടി - ½ ടീ.സ്പൂൺ
ഉലുവപൊടി - ½ ടീ.സ്പൂൺ
കുരുമുളക് പൊടി - 2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
കരിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ½ കപ്പ്
പാകം ചെയ്യുന്നവിധം
കരിമീൻ കഴുകി വരഞ്ഞ് വെക്കുക. ഇഞ്ചി, പച്ചമുളക്, കൊച്ചുള്ളി മഞ്ഞൾപൊടി, കുരുമുളക്, ഉലുവ, ഉപ്പ് ഇവയെല്ലാം കൂടി ചതച്ച് തരുതരുപ്പായ അരപ്പ് കരിവേപ്പിലയും ചേർത്ത് കരിമീനിൽ പുരട്ടിവെക്കുക. പരന്ന പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടുവശവും നന്നായി മൂപ്പിച്ചെടുക്കുക.
കുറിപ്പ്:- നമ്മുടെ നാടൻ കരിമീൻ വറുത്തതിൽ നിന്നും മസാലയിൽ അല്പം വ്യത്യാസം! പച്ചമുളകും കുരുമുളകും ആണിവിടുത്തെ വിരുതന്മാർ, കൂടെ ഇഞ്ചിയും കൊച്ചുള്ളിയും ഉണ്ട്! മസാലയിൽ ഇത്തിരി മാറ്റം അത്രമാത്രം. നിറത്തിലും ചെറിയൊരു മാറ്റം, ഇനി അവിടെയും ആവശ്യമെങ്കിൽ ഇത്തിരി മുളകുപൊടി ചേർത്ത് നിറത്തിൽ പഴയപടി തന്നെഉണ്ടാക്കാം. എന്നാൽ പച്ചമുളകും കുരുമുളകും തരുന്ന വ്യത്യസ്ഥമായി രുചി ഒന്നു പരീക്ഷിച്ചു നോക്കുക.