- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊഞ്ച് തേങ്ങാക്കറി
ചേരുവകൾ കൊഞ്ച്- 10 എണ്ണം കൊച്ചു ഉള്ളി -8 എണ്ണം ഇഞ്ചി -ഒരു വലിയ കഷണം വെളുത്തുള്ളി- 4 പച്ചമുളക് - 6 എണ്ണം മഞ്ഞൾപ്പൊടി -1/2 ടീ.സ്പൂൺ ഉലുവപ്പൊടി- 1/4 ടീ.സ്പൂൺ മുളക് പൊടി- 11/2 ടീ.സ്പൂൺ തേങ്ങ- ½ കപ്പ് ഉപ്പ് പാകത്തിന് വെളിച്ചെണ്ണ – 4 ടേ.സ്പൂൺ കറിവേപ്പില- 1 തണ്ട് കടുക്- ½ ടീ.സ്പൂൻ പാകം ചെയ്യുന്ന വിധം ആദ്യം തേങ്ങ ,ഉപ്പ്, മഞ്ഞൾപ്പൊടി, ഉലുവ,മുളകുപൊടി എന്നിവ ചേർത്ത് അരച്ചു വെക്കുക. ഒരു മൺചട്ടിയിൽ മുഴുവൻ വെളിച്ചെണ്ണ ചൂടാക്കി, കടുക് ,ഉലുവപൊട്ടിക്കുക,ഇതിലേക്ക് അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, നടുവെകീറിയ പച്ചമുളക്, കറിവേപ്പില എന്നിവ നിറംമാറുന്നതുവരെ വഴറ്റുക. അതിലേക്ക് അരച്ചുവെച്ചിരിക്കുന്ന തേങ്ങയുടെ കൂട്ട് ഇട്ട് ഇളക്കി ,കൂടെ ആവശ്യത്തിനു ചൂടുവെള്ളം കൂടി ചേർത്ത് ഇളക്കി ,കൂടെ 2 കുടമ്പുളിയും ചേർത്ത് തിളപ്പിക്കുക. തിളക്കുന്ന മസാലയിലേക്ക് കൊഞ്ച് ഇട്ട് അടച്ചുവെച്ച് 10 മിനിട്ട് വേവിക്കുക. തുറന്ന് വെച്ച് ആവശ്യമെങ്കിൽ അല്പം കൂടി വെള്ളം പറ്റിച്ച് കുറിക്കിയെടുക്കാം. കൊഞ്ച് കറി തയ്യാർ.. കുറി
ചേരുവകൾ
- കൊഞ്ച്- 10 എണ്ണം
- കൊച്ചു ഉള്ളി -8 എണ്ണം
- ഇഞ്ചി -ഒരു വലിയ കഷണം
- വെളുത്തുള്ളി- 4
- പച്ചമുളക് - 6 എണ്ണം
- മഞ്ഞൾപ്പൊടി -1/2 ടീ.സ്പൂൺ
- ഉലുവപ്പൊടി- 1/4 ടീ.സ്പൂൺ
- മുളക് പൊടി- 11/2 ടീ.സ്പൂൺ
- തേങ്ങ- ½ കപ്പ്
- ഉപ്പ് പാകത്തിന്
- വെളിച്ചെണ്ണ – 4 ടേ.സ്പൂൺ
- കറിവേപ്പില- 1 തണ്ട്
- കടുക്- ½ ടീ.സ്പൂൻ
പാകം ചെയ്യുന്ന വിധം
ആദ്യം തേങ്ങ ,ഉപ്പ്, മഞ്ഞൾപ്പൊടി, ഉലുവ,മുളകുപൊടി എന്നിവ ചേർത്ത് അരച്ചു വെക്കുക. ഒരു മൺചട്ടിയിൽ മുഴുവൻ വെളിച്ചെണ്ണ ചൂടാക്കി, കടുക് ,ഉലുവപൊട്ടിക്കുക,ഇതിലേക്ക് അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, നടുവെകീറിയ പച്ചമുളക്, കറിവേപ്പില എന്നിവ നിറംമാറുന്നതുവരെ വഴറ്റുക. അതിലേക്ക് അരച്ചുവെച്ചിരിക്കുന്ന തേങ്ങയുടെ കൂട്ട് ഇട്ട് ഇളക്കി ,കൂടെ ആവശ്യത്തിനു ചൂടുവെള്ളം കൂടി ചേർത്ത് ഇളക്കി ,കൂടെ 2 കുടമ്പുളിയും ചേർത്ത് തിളപ്പിക്കുക. തിളക്കുന്ന മസാലയിലേക്ക് കൊഞ്ച് ഇട്ട് അടച്ചുവെച്ച് 10 മിനിട്ട് വേവിക്കുക. തുറന്ന് വെച്ച് ആവശ്യമെങ്കിൽ അല്പം കൂടി വെള്ളം പറ്റിച്ച് കുറിക്കിയെടുക്കാം. കൊഞ്ച് കറി തയ്യാർ..
കുറിപ്പ് :- തേങ്ങാ അരച്ച കൊഞ്ചുകറി സാധാരണയായി അപ്പം , ചോറ് ഇതൊനോടൊപ്പം കഴിക്കാറുണ്ട്. തേങ്ങാക്കു പാകരം കട്ടിയുള്ള തേങ്ങപ്പാലും ചേർത്തും ഇതേകറി പാകം ചെയ്യാം. കുടമ്പുളിയും, ആവശ്യാനുസരണം മാങ്ങായും ചേർക്കാവുന്നതാണ്.