ആവശ്യമുള്ള സാധനങ്ങൾ

  • പച്ച ഈന്തപ്പഴം-  ½ കിലോ
  • മുളക് പൊടി -  1 കപ്പ്
  • കായം- 1 ടേ.സ്പൂൺ
  • ഉലുവ- 2 ടേ.സ്പൂൺ
  • മഞ്ഞൾപ്പൊടി-  2 ടീ.സ്പൂൺ
  • ഉപ്പ്- പാകത്തിന്
  • കരിവേപ്പില-  5 കതിർപ്പ്
  • നല്ലെണ്ണ- 1 കപ്പ്
  • വിന്നാഗിരി-  ½ കപ്പ്
  • വെളുത്തുള്ളി-   1 കുടം
  • കടുക്- 2 ടീ.സ്പൂൺ
  • ഉലുവ- 1 ടീ.സ്പൂൺ

 പാകംചെയ്യൂന്ന രീതി

 

പച്ച ഈന്തപ്പഴം  നന്നായി  കഴുകി . കായം വറുത്ത് പൊടിച്ച് വെക്കുക. ആവിക്കു വെച്ച് വേവിച്ചെടുക്കുക.   നല്ലെണ്ണ അടുപ്പത്തുവെച്ച്   കടുകും ഉലുവയും പൊട്ടിച്ച് അതിലേക്ക് ആദ്യം  പൊളിച്ച് അല്ലിയാക്കി വെച്ചിരിക്കുന്ന  വെളുത്തുള്ളി വഴറ്റുക.  തീ ഏറ്റവും കുറച്ച് വെച്ച് അതിലേക്ക്  മുളക് പൊടി, മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ഇളക്കിച്ചേർക്കുക.   ആവികയറ്റി  വേവിച്ചു വെച്ചിരിക്കുന്ന ഈന്തപ്പഴവും ഇതിനോപ്പം ചേർത്ത്  ഇളക്കിച്ചേർക്കുക.    തീ കെടുത്തുത്തി  അതിലേക്ക്  കായവും ചേർത്തിളക്കുക. ഉപ്പിന്റെ  അളവ്  രുചിച്ചു നോക്കുക.  ആവശ്യമെങ്കിൽ  കായവും ഉപ്പും  ചേർക്കുക. വിന്നാഗിരി അത്രയും അളവ്  വെള്ളവും കൂടിച്ചേർത്ത്  തിളപ്പിച്ച്  ഇതിലേക്ക്  ഒഴിച്ച്  ചേർക്കുക.  നല്ലൊരു കണ്ണാടികുപ്പിയിലോ , ഭരണിയിലോ വായു കടക്കാതെ  അടച്ചു വെക്കുക.  1 ആഴ്ചക്ക്  ശേഷം  ഉപയോഗിക്കാം. 

കുറിപ്പ്:-  കണ്ണിമാങ്ങ ഉണ്ടാക്കുന്ന അതേ  അരപ്പാണ് പച്ച ഈന്തപ്പഴത്തിനും ഉപയോഗിക്കേണ്ടത്.  അതേപോലെ  ഉപ്പുവെള്ളത്തിൽ  കുറച്ചുനാൾ  വായു കയറാതെ   ഭരണിയിലോ കണ്ണാടി കുപ്പിയിലോ  അടച്ചു വെക്കുക.  ആവികയറ്റി  വേവിച്ചതിനു ശേഷവും  ഇതുപോലെ   അച്ചാറുണ്ടാക്കാം.  ഈന്തപ്പഴത്തിന്റെ  ഗുണം  പറഞ്ഞറിയിക്കേണ്ട ആവശ്യം ഇല്ല.  പച്ച ഈന്തപ്പഴത്തിനും  പഴുത്തതിനൊപ്പം  ഗുണം ഉണ്ട്.