ആവശ്യമുള്ള സാധനങ്ങൾ

മാങ്ങ ജെല്ലി മിക്‌സ് : 2 പാക്കറ്റ്
പഴുത്ത മാങ്ങ: 1 ½ കപ്പ്, അരിഞ്ഞത്
ക്രീം : 1 റ്റിൻ 170 ഗ്രാം
വിപ്പിങ് ക്രീം : 1 കപ്പ്
പഞ്ചസാര : 2 ടേ.സ്പൂൺ
കറുത്ത ഖസ്ഖസ് : 1 ടീ.സ്പൂൺ(വെള്ളത്തിൽ കുതിർത്ത് വെക്കുക)
മാങ്ങാ എസ്സെൻസ് : ½ ടീ.സ്പൂൺ
അലങ്കരിക്കാൻ
മാങ്ങാ കഷണങ്ങൾ
മുന്തിരി കഷണങ്ങൾ

തയ്യാറാക്കുന്ന വിധം

പാകറ്റിൽ എഴുതിയിരിക്കുന്നതുപോലെ മാങ്ങാ ജെല്ലി ഉണ്ടാക്കി ഒരു പരന്ന പാത്രത്തിൽ സെറ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വെക്കുക. പഞ്ചസാരയും മാങ്ങാ കഷണങ്ങളും ഒരുമിച്ചുചേർക്കുക. വിപ്പിങ് ക്രീമും, തണുത്ത ക്രീമും ഒരു മിച്ചു ചേർത്ത് അതിലേക്ക് മാങ്ങാ എസ്സെൻസും ഒഴിക്കുക. മങ്ങാ കഷങ്ങങ്ങളും ഖസ്ഖസും ഇതിലേക്ക് ചേർക്കുക. സെറ്റ് ചെയ്യാൻ തുടങ്ങിയ ജെല്ലിയിലേക്ക് ഈ മിക്‌സ് നിരത്തിൽ മാങ്ങാ കഷണങ്ങളും മുന്തിരിയും വെച്ച് അലങ്കരിച്ച്, വീണ്ടും ഫ്രിഡ്ജിലേക്ക് വെക്കുക, നന്നായി തണുത്ത് സെറ്റ് ആകാനായി.

കുറിപ്പ്: നിങ്ങളുടെ ഇഷ്ടാനിഷ്ടം അനുസരിച്ച്, പലതരം പഴങ്ങളുടെ ഫ്‌ലേവർ ജെല്ലിയും അതിനു ചേരുന്ന പഴങ്ങളും ഇതേപോലെ പലതരം രുചികളിൽ തയ്യാറാക്കാവുന്നതാണ്.