ആവശ്യമുള്ള സാധനങ്ങൾ

മുട്ട - 3 ( പുഴുങ്ങിയത്)

ഗ്രേവി

  • തക്കാളി 2
  • സവാള 2
  • മുളകു പൊടി 1ടീ.സ്പൂൺ
  • ബട്ടർ 2 ടേ.സ്പൂൺ
  • വിന്നാഗിരി 1 ടേ.സ്പൂൺ
  • പഞ്ചസാര 1 ടീ.സ്പൂൺ
  • അണ്ടിപ്പരിപ്പ് 6
  • കസ്തൂരി മേത്തി പൊടി 1 ടീ.സ്പൂൺ
  • ക്രീം 3 ടേ.സ്പൂൺ
  • എണ്ണ ¼ കപ്പ്

തയ്യാറാക്കുന്ന വിധം
ല്പം എണ്ണയിലേക്ക് സവാള ഇട്ട് വഴറ്റുക, കൂടെ 1 സ്പൂൺ ബട്ടറും ചേർക്കുക. ഒന്നുംനിറം മാറിത്തുടങ്ങുംബോൾ അതിലേക്ക് തക്കാളിയും,ഉപ്പും,മുളകുപൊടിയും ചേർത്തു വഴറ്റുക. അല്പ സമയത്തിനു ശേഷം അതിലേക്ക് അണ്ടിപ്പരിപ്പും, വിന്നാഗിരിയും ചേർത്ത് വഴറ്റുക,തീ കെടുത്തി അല്പം തണുക്കാൻ അനുവദിക്കുക. ഇത് ഒരു മിക്‌സിയിൽ അടിച്ചെടുത്ത്,അരിച്ച് ഒരു കുഴിഞ്ഞ ചീനച്ചട്ടിയിലേക്ക് ഒഴിക്കുക. അൽപം തിളവന്നു കഴിഞ്ഞാൽ അതിലേക്ക് പഞ്ചസാര, കസ്തൂരി മേത്തിപൊടി ഇവചേർത്തിളക്കുക. ശേഷം ഗ്രേവി ഒന്ന് കട്ടിയാകാൻ അനുവദിക്കുക. പുഴുങ്ങിയ മുട്ട മുറിക്കാതെ ,ചെറിയ വെട്ടുകൾ ഇട്ട് ഗ്രേവിയിലേക്ക് ഇട്ട് തിളക്കാൻ അനുവദിക്കുക. വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റി, മുകളീലൂടെ ക്രീം വട്ടത്തിൽ ഒഴിക്കുക, ബാക്കിയുള്ള ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടെ ഒത്തനടുക്കായി ചേർക്കുക. ഇളക്കേണ്ട ആവശ്യം ഇല്ല. ഒരു ഗാർണിഷ് ആയിട്ടാണ് ബട്ടർ ഒഴിക്കുന്നത്

കുറിപ്പ്: തന്തൂരി മസാല പുരട്ടിയും പച്ചക്കറികളും വറുത്തെടുക്കാം. മുട്ട, മീൻ എന്നിവയും ഇതുപോലെ ഗ്രിൽ ചെയ്‌തെടുത്ത് ഈ ഗ്രേവിയിലേക്ക് ചേർത്ത് തന്തൂരി കറികൾ തയ്യാറാക്കാം. അണ്ടിപ്പരിപ്പും, കസ്തൂരി മേത്തി, ബട്ടർ ,ക്രീം എന്നിവയാണ് തന്തൂരി മസാലയുടെ യഥാർത്ത രുചി ,ഇതൊക്കെയാണ് ഈ കറിയെ മറ്റ് കറിയിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. ചൂടോടെ നാൻ , ചപ്പാത്തി,തംന്തൂരി റൊട്ടി,അപ്പം,പത്തിരി എന്നിവയോടൊപ്പം കഴിക്കാം.വിളംബാൻ സമയത്ത് ബട്ടറും ക്രീമും ചേർത്ത് വെണം വിളമ്പാൻ!