- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്ക കുമ്പിൾ
ചക്കവരട്ടി, തേങ്ങയും ശർക്കരയും, അവലും തേങ്ങയും ശർക്കരയും എന്നിവയെല്ലാം നിറച്ച് പലവിധത്തിൽ കുമ്പിൾ ഉണ്ടാക്കാം. പക്ഷെ, നന്നായി വരട്ടിവച്ചിരിക്കുന്ന ചക്കകൊണ്ട് കുമ്പിളും, അടയും പായസവുമൊക്കെ ഉണ്ടാക്കിയാലാണ് കൂടുതൽ സ്വാദെന്നാണ് വെയ്പ്പ്. ആവശ്യമുള്ള സാധനങ്ങൾ:- •ചക്കവരട്ടിയത് – ½ കിലോ•അരിപ്പൊടി – 1 കപ്പ് •തേങ്ങപീര – ½ കപ്പ്•തേങ്ങാക്ക
ചക്കവരട്ടി, തേങ്ങയും ശർക്കരയും, അവലും തേങ്ങയും ശർക്കരയും എന്നിവയെല്ലാം നിറച്ച് പലവിധത്തിൽ കുമ്പിൾ ഉണ്ടാക്കാം. പക്ഷെ, നന്നായി വരട്ടിവച്ചിരിക്കുന്ന ചക്കകൊണ്ട് കുമ്പിളും, അടയും പായസവുമൊക്കെ ഉണ്ടാക്കിയാലാണ് കൂടുതൽ സ്വാദെന്നാണ് വെയ്പ്പ്.
ആവശ്യമുള്ള സാധനങ്ങൾ:-
•ചക്കവരട്ടിയത് – ½ കിലോ
•അരിപ്പൊടി – 1 കപ്പ്
•തേങ്ങപീര – ½ കപ്പ്
•തേങ്ങാക്കൊത്ത് – 2 റ്റീ.സ്പൂൺ (ആവശ്യമെങ്കിൽ)
•ഏലയ്ക്കാപ്പൊടി – 1 ടീ.സ്പൂൺ
•ചുക്കുപൊടി – ¼ ടീ.സ്പൂൺ
ഉണ്ടാക്കുന്ന വിധം:-
ചക്കവരട്ടിയിലേക്ക് അരിപ്പൊടി കുറേശ്ശേയായി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും തേങ്ങാക്കൊത്തും, ഏലയ്ക്കാപ്പൊടിയും, ചുക്കുപൊടിയും കൂടി ചേർത്താൽ കുമ്പിളിനുള്ള മാവ് റെഡിയായി. കുമ്പിളുണ്ടാക്കാൻ പല രീതികളുണ്ട്. പ്ലാവിലയിൽ, വയണ ഇലയിൽ, വാഴയിലയിൽ ഒക്കെയാണ് സാധാരണയായി കുമ്പിൾ ഉണ്ടാക്കുന്നത്. ഒരുപാട് വലുപ്പം വേണ്ട. ചെറിയചെറിയ പൊതികളാണ് നല്ലത്. പ്രഷർകുക്കറിലോ ഇഡ്ഡലിപ്പാത്രത്തിലോ നിരത്തിവച്ച് വേവിച്ചെടുക്കുക.
കുറിപ്പ്:- കുമ്പിൾ, പഴുത്ത ചക്ക, എത്തക്ക വരട്ടിയത്, ശർക്കരയും തേങ്ങയും അരിപ്പൊടി എന്നിവകൊണ്ടും ഉണ്ടാക്കാം. ഒരു നാലുമണിപലഹാരമായും, രാവിലെത്തെ ആഹാരമായും കുമ്പിൾ ഉണ്ടാക്കാറുണ്ട്. അട തയ്യാറക്കുന്ന അതെ മാവും, ചേരുവകളും തന്നെയാണ് കുമ്പിളിന്റെതും.