കരിക്ക് സൂഫ്‌ലെ ഉണ്ടാക്കുന്നതിന് ആവശ്യമുള്ള ചേരുവകൾ

കരിക്ക് – 1 ¼ കപ്പ്, 248 ഗ്രാം

കരിക്ക് വെള്ളം 1 കപ്പ്

ജലാറ്റിൻ 5 ടീ സ്പൂൺ/ 30 ഗ്രാം

പാൽ 1 കപ്പ്

കണ്ടൻസ് മിൽക്ക്1 റ്റിൻ

ഉണ്ടാക്കുന്ന വിധം

രിക്ക് ചിരണ്ടിയെടുത്ത് ഒരു കപ്പ് അളന്ന് അരച്ചെടുക്കുക. ജലാറ്റിൻ ഒരു കപ്പ് കരിക്കിൻ വെള്ളം അളന്നു വച്ചിരിക്കുന്നതിൽ കലക്കിവെക്കുക. ഒരു കപ്പിൽ മൈക്ക്രോവെവിൽ 1 മിനിറ്റൊ അല്ലെങ്കിലിൽ ഒരു സോസ്പാനിൽ കരിക്കിൻ വെള്ളവും ജലട്ടിനും ചൂടാക്കുക, തിളക്കരുത്, ജലറ്റിൻ തരികൾ അലുത്ത് ചേരുന്ന പരുവം മാത്രം. പാലും മിൽക്ക്‌മെയ്ഡും ഒരു സോസ്പാനിൽ തിളപ്പിച്ച്, അടുപ്പിൽ നിന്നുമാറ്റി, ഒന്ന് തണുക്കാൻ അനുവദിച്ചതിനു ശേഷം അതിലേക്ക് കരിക്ക് അരച്ചത് ചേർത്തിളക്കുക.

അവസാനം ജലറ്റിനും കരിക്കിൻ വെള്ളവും ചൂടാക്കി വച്ചതും ചേർത്തിളക്കുക. ആവശ്യമെങ്കിൽ മാത്രം അൽപ്പം എസ്സെൻസ് കൂടിചേക്കാം. ഒരു പാത്രത്തിൽ ഒഴിച്ച് കട്ടിയാകാൻ ഫ്രിഡ്ജിൽ വെക്കാം. അൽപ്പം കരിക്ക് അരിഞ്ഞതും ചേർത്ത് തണുക്കാൻ വെക്കുക.

കുറിപ്പ്:

വിളമ്പാനുള്ള സൗകര്യാർത്ഥം ഒരാൾക്ക് കഴിക്കാനുള്ള അളവിൽ ഉള്ള ചേറിയ പാത്രങ്ങളിൽ സെറ്റ് ചെയ്യാൻ വച്ചാൽ നന്നായീരിക്കും. വിളമ്പാൻ സമയം അല്പം തേങ്ങാ വറുത്തത്, മുകളിൽ
തൂകി വിളമ്പാം. അല്പം കൂടി കലാപരമായി ചിന്തിച്ചാൽ, ഇതിനൊപ്പം ഏതുതരം പഴങ്ങളുടെ പ്രിസേർവുകൾ കുപ്പികളിൽ കിട്ടുന്നതും ചേർത്ത് വിളമ്പാം. സ്ര്‌ടോബറി, ബ്ലൂബറി, എന്നിവ. ഇത്തരം പഴങ്ങൾ പഞ്ചസാരക്കൊപ്പം മിക്‌സിയിൽ അരച്ച് ഒരുസ്പൂൺ സൈഡിൽ വച്ചും വിളമ്പാം. ഏതുതരം പഴങ്ങളുടെ സൂഫ്‌ലെയും ഇത്തരത്തിൽ ഉണ്ടാക്കാം.