- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളിച്ചീര തോരൻ
വള്ളിച്ചിര തോരൻ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ ചീര അരിഞ്ഞത് 2 കപ്പ്പച്ചമുളക് 3സവാള 1വെളുത്തുള്ളി 2 അല്ലിഉപ്പ് പാകത്തിന്കുരുമുളക് – ¼ ടീ.സ്പൂൺമഞ്ഞൾപ്പൊടി ¼ ടീ.സ്പൂൺ വള്ളിച്ചീര തോരൻ തയ്യാറക്കുന്നവിധം ചീര നന്നായി കഴുകി ഒരു പേപ്പറിൽ വെള്ളം വാലാൻ വച്ചതിനു ശേഷം അരിഞ്ഞു വെക്കുക. സവാള നീളത്തിൽ അരിഞ്ഞതും, വെളുത്തുള്ളി ചതച്ചതും, പച്ചമുള
വള്ളിച്ചിര തോരൻ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ
ചീര അരിഞ്ഞത് 2 കപ്പ്
പച്ചമുളക് 3
സവാള 1
വെളുത്തുള്ളി 2 അല്ലി
ഉപ്പ് പാകത്തിന്
കുരുമുളക് – ¼ ടീ.സ്പൂൺ
മഞ്ഞൾപ്പൊടി ¼ ടീ.സ്പൂൺ
വള്ളിച്ചീര തോരൻ തയ്യാറക്കുന്നവിധം
ചീര നന്നായി കഴുകി ഒരു പേപ്പറിൽ വെള്ളം വാലാൻ വച്ചതിനു ശേഷം അരിഞ്ഞു വെക്കുക. സവാള നീളത്തിൽ അരിഞ്ഞതും, വെളുത്തുള്ളി ചതച്ചതും, പച്ചമുളക് നീളത്തിൽ കീറിയതും, അല്പം വെളിച്ചെണ്ണയിൽ വഴറ്റുക. ചീരയും ചേർത്തിളക്കി തുറന്നുവച്ച് ഇളക്കിച്ചേർത്ത് 5 മിനിട്ട് വേവിക്കുക. ചീരയിൽ നിന്ന് ധാരാളം വെള്ളം ഇറങ്ങുന്നത് കാണാം. അത് ഒട്ടുമുക്കാളും വറ്റുന്ന സമയം മാത്രം വേവിക്കുക. ആവശ്യാനുസരണം തേങ്ങാപ്പീരതൂകി വിളംബാം.
കുറിപ്പ് വള്ളിച്ചീരയിൽ ധാരാളം വെള്ളം ഉള്ളതുകൊണ്ട് ,വേകാൻ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. കഴുകിക്കഴിഞ്ഞ് ഒരു തുണിയിൽ അല്ലെങ്കിൽ പേപ്പറിൽ നിരത്തി കഴുകിയ വെള്ളം മുഴുവനും വലിഞ്ഞതിനുശേഷമേ അരിയാൻ പാടുള്ളു. വള്ളിച്ചീര ഒരു കഷണം ചട്ടിയിൽ കുത്തിവച്ചാൽ എളുപ്പം വളരുന്ന ഒന്നാണ്.
വള്ളിച്ചീര പനീർ കറി
ഇതേവള്ളിച്ചീര വേവിച്ച് അരച്ച് അതിൽ അൽപ്പം ഉപ്പും, മുളകുപൊടിയും,മഞപ്പൊടിയും കൂടി ചേർത്ത് , ഉണ്ടാക്കുന്ന ഗ്രേവിയിൽ പനീർ പച്ചക്കോ , വറുത്ത കഷണങ്ങൾ ആയോ ചേർത്താൽ ചപ്പാത്തിക്ക് ഒരു നല്ല കറിയായി.