- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പ പുട്ട്
ആവശ്യമായ ചേരുവകൾ:-കപ്പ ( പച്ചക്ക്) ½ കിലോതേങ്ങ – 1ഉപ്പ് പാകത്തിന് പാകം ചെയ്യുന്ന വിധം: കപ്പ പച്ചക്ക് ഒരു ഉരലിൽ, അല്ലെങ്കിൽ ഇടികല്ലിൽ ഇടിച്ച് പൊടിക്കുക. കൂടെ അല്പം തേങ്ങയും ചേർത്ത് വീണ്ടും ഇടിച്ചു ചേർക്കുക. അതിനു ശേഷം അല്പം ഉപ്പു ചേർത്ത് ഇളക്കി നമ്മൾ പുട്ടുണ്ടാക്കുന്നതു പോലെ ചിരട്ടപ്പുട്ടായോ, പുട്ടുകുറ്റിയിലോ തേങ്ങാ വീണ്ടും ഇടക്കു വച
ആവശ്യമായ ചേരുവകൾ:-
കപ്പ ( പച്ചക്ക്) ½ കിലോ
തേങ്ങ – 1
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം:
കപ്പ പച്ചക്ക് ഒരു ഉരലിൽ, അല്ലെങ്കിൽ ഇടികല്ലിൽ ഇടിച്ച് പൊടിക്കുക. കൂടെ അല്പം തേങ്ങയും ചേർത്ത് വീണ്ടും ഇടിച്ചു ചേർക്കുക. അതിനു ശേഷം അല്പം ഉപ്പു ചേർത്ത് ഇളക്കി നമ്മൾ പുട്ടുണ്ടാക്കുന്നതു പോലെ ചിരട്ടപ്പുട്ടായോ, പുട്ടുകുറ്റിയിലോ തേങ്ങാ വീണ്ടും ഇടക്കു വച്ച് പുഴുങ്ങി ഉപയോഗിക്കാം.
കുറിപ്പ്: ഈ പാചകക്കുറിപ്പ്, മസ്‌കറ്റിലെ ഞങ്ങളുടെ ഒമാൻ കൃഷിക്കൂട്ടത്തിലെ സുരേഷ് കുമാർ, ഇവിടെ മസ്‌കറ്റിൽ കൃഷിചെയ്തു വളർത്തിയ കപ്പ, കൊണ്ടുണ്ടാക്കിയ പുട്ടാണിത്. ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി.
സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം Manihot esculanta എന്നാണ്. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.