ആവശ്യമുള്ളവ

  • താറാവ് - 1 ( തൊലി കളഞ്ഞത്)
  • കുരുമുളക് - 2 ടേ.സ്പൂൺ
  • പച്ചക്കുരുമുളക് -1 ടേ.സ്പൂൺ
  • വെളുത്തുള്ളി 2 കുടം ( 10 എണ്ണം)
  • ഇഞ്ചി- 1 ഇഞ്ച് നീളം
  • സൊയാസോസ്- 3 ടേ.സ്പൂൺ
  • ഉപ്പ് പാകത്തിന്( സൊയാസോസിനൊപ്പം ആവശ്യം വരില്ല)
  • ഉരുളക്കിഴങ്ങ് - 5 ഇടത്തരം
  • ബീൻസ്- 8 നീളത്തിൽ
  • ക്യാരറ്റ്- 2

പാകം ചെയ്യുന്നവിധം:

ച്ചക്കുരുമുളകിന്റെ ഒരു നാടൻ രുചി വളരെ വ്യത്യസ്ഥമാണ്, ഉണക്കക്കുരുമുളകിൽ നിന്നും, അതാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇല്ലങ്കിൽ ഉണക്കക്കുരുമുളക് തന്നെ 11/2 സ്പൂൺ ഉപയോഗിക്കാം. കുരുമുളകും, വെളുത്തുള്ളിയും ഇഞ്ചിയും ഉപ്പും ഒരുമിച്ച് അരച്ച്, കഴുകി വരഞ്ഞ താറാവിൽ പുരട്ടിവെക്കുക. ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ് താറാവിന്റെ കൂടെ പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ 5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ ആവശ്യമെങ്കിൽ 1/2 കപ്പ് വെള്ളം ഒഴിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ഒരു പരന്ന ഫ്രയിങ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ് ചീനച്ചട്ടിയിൽ വച്ച് അല്പം തിരിച്ചും മറിച്ചും ഇട്ട് താറാവും, ഉരുളക്കിഴങ്ങും മൊരിച്ചെടുക്കുക. താങ്ക്‌സ് ഗിവിങ് എന്നതിനുവേണ്ടി തയ്യാറാക്കുന്നതിനാൽ ഇതിനായി ഒരു സോസും , ഇതേഅരപ്പിൽ നിന്നുണ്ടാക്കാം.

സോസ്:- താറാവ് വെന്ത് കഴിഞ്ഞ് ചീനച്ചട്ടിയിൽ വറക്കാൻ വെക്കുക. പ്രഷർകുക്കറിൽ ബാക്കി വരുന്ന അരപ്പിന്റെ ചാറിലേക്ക് അല്പം വെള്ളവും, 1 ടേ.സ്പൂൺ കോൺഫ്‌ലവറും ചേർത്ത് ഒന്നു തിളപ്പിച്ച് കുറുക്കി എടുക്കുക.

അലങ്കരിക്കുന്ന വിധം:-പച്ചക്കറികറികൾ, ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ വലീയ കഷണങ്ങളായി, പുഴുങ്ങി, അല്പം എണ്ണയിൽ മൊരിച്ച്, താറാവിന്റെ അരികിൽ നിരത്തി വിളംബുക. കഴിക്കാനായി എടുക്കുന്ന സമയം , കഷണങ്ങളായി മുറിച്ച് പാത്രത്തിലേക്ക് വിളംബുന്ന സമയം , സോസ്‌കൂടി മുകളിൽ ഒഴിച്ച് വിളംമ്പാം.

ഒരു കുറിപ്പ്:- നവംബറിലെ നാലാമത്തെ ആഴ്‌ച്ച വിളവെടുപ്പിന്റെയും, ജീവിതത്തിന്റെ നന്ദിപ്രകടനത്തിന്റെയും ദിവസമായി കണക്കാക്കുന്നു. ഈ ആഴ്ചയെ ഒരു കൊയ്ത്തുൽസവം എന്നു ചിലദേശങ്ങളിൽ പറയാറുണ്ട്. ഈ ഉത്സവത്തിനായി കുടുബാംഗങ്ങളെല്ലാം അത്താഴത്തിനായി പ്രാർത്ഥനയോടെ ഒത്തുകൂടുന്നതാണ് താങ്ക്‌സ് ഗിവിങ് എന്നപേരിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഇങ്ങനൊയൊരു നന്ദി പ്രകടനത്തിനായുള്ള ആഘോഷം ഇല്ലെങ്കിലും, ഈ ദിവസം ആണ് എല്ലാവീടുകളിലും ക്രിസ്തുമസ്സ് ട്രീ വെക്കുന്നതും, ലൈറ്റുകൾ കത്തിക്കാൻ തുടങ്ങുന്നതും! താങ്ക്‌സ് ഗിവിംഗിനായി സാധാരണ ടർക്കി ആണ് റോസ്റ്റ് ചെയ്യാറുള്ളത്, എങ്കിലും നമ്മുടെ കേരളക്കരയിൽ താറാവും , കോഴിയും റോസ്റ്റ് ചെയ്യപ്പെടുന്നു എന്നു മാത്രം.