ടാഗ് മീഡിയയുടെ ആഭിമുഖ്യത്തിൽ ജയ്ഹിന്ദ് ടിവിയും കാലിക്കറ്റ് ലൈവ് റസ്റ്റോറന്റുമായി ചേർന്ന് പാചകമത്സരം സംഘടിപ്പിക്കുന്നു. 'സാൾട്ട് ആൻഡ് പെപ്പെർ' എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലേക്ക് പാചകക്കുറിപ്പുകൾ അയക്കുക, തിരെഞ്ഞെടുക്കുന്ന മികച്ച 15 പേരുടെ പാചകക്കുറിപ്പ് ജൂൺ 14നു കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ വച്ച് തയ്യാറാക്കണം.

അതിലെ ഏറ്റവും മികച്ച വിഭവങ്ങൾ തയ്യാറാക്കിയ 4 പേർക്ക് ജയ്ഹിന്ദ് ടിവി, വിഷൻ അറേബ്യ പരിപാടിയിൽ കുക്കറി ഷോ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു, കൂടാതെ അവസാന റൗണ്ടിലെത്തിയ എല്ലാവർക്കും പ്രോൽസാഹനസമ്മാനങ്ങളും ലഭിക്കുന്നു. കുറിപ്പുകൾ അയക്കേണ്ട അവസാനതിയതി ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണി.

പാചകക്കുറിപ്പുകൾ അയക്കേണ്ട ഇമെയിൽ ഐഡി: info@tagmedia.co. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 33435307