യർലണ്ടിലെ കൗണ്ടി വെക്‌സ്‌ഫോർഡിന് സമീപമായി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 'പക്ഷികളുടെ പറുദീസ' ...സാൾട്ടി ദ്വീപിലേക്ക് ഒരു സാഹസിക യാത്ര. പത്രപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ കെ.ആർ.അനിൽകുമാർ 170 കിലോമീറ്റർ കാറിലും തുടർന്ന് ബോട്ടിലും പിന്നീട് ലൈഫ് ബോട്ടിലും യാത്ര ചെയ്ത് അതിസാഹസികമായി ഈ വർഷം പകർത്തിയ ദൃശ്യങ്ങളും പല വർഷങ്ങളിലായുള്ള ഫോട്ടോകളും ഉൾപ്പെടുത്തിയാണ് ഈ ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്.

അങ്ങകലെ കടലിൽ ദൂരത്തായി കണ്ട 2 ദ്വീപുകൾ സ്വന്തമാക്കണമെന്നുള്ള ഒരു പത്തുവയസ്സുകാരന്റെ സ്വപ്നവും, PRINCE, ദ്വീപിന്റെ തന്നെ 'രാജകുമാരനായി ' മാറിയ കൗതുകകരമായ ചരിത്രവും,
Puffins,Gannets, Guillemots, Razorbills, Manx Shearwaters, Fulmar, Kittiwake, Great Black backed Gulls എന്നിങ്ങനെ 200 ലധികം species ലുള്ള പക്ഷികളുടെ ഒരു വലിയ സങ്കേതത്തിന്റെ നയനമനോഹരമായ കാഴ്ചകളും ഇവിടെ കാണാം .
https://www.youtube.com/watch?v=9Hn1XH8SSOc&feature=youtu.be