- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ജീവതത്തിൽ ഒരു പെണ്ണിനോടെ ഇഷ്ടം തോന്നിയിട്ടുള്ളൂ; അതു ശാലു മേനോനോട് മാത്രമാണ്; 11 വർഷമായി ഞാൻ പ്രണയം സൂക്ഷിച്ചു; സോളാർ കേസിൽ ഉപനായികയെന്നറിയപ്പെട്ട നടിയെ വിവാഹം കഴിച്ചതിനെ കുറിച്ച് സീരിയൽ താരം സജിക്ക് പറയാനുള്ളത്
തിരുവനന്തപുരം: സോളാർ കേസാണ് ശാലു മേനോനെ വിവാദനായികയാക്കിയത്. സോളാർ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധം ശാലുവിനെ കേസുകളുടെ നൂലാമാലകളിലെത്തിച്ചു. ഈ വിവാദങ്ങളെല്ലാം മറന്ന് പിന്നീട് അഭിനയ രംഗത്ത് എത്തി. അതിനിടെയിലാണ് ശാലു മേനോന്റെ വിവാഹവാർത്തയെത്തുന്നത്. സീരിയൽ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി. നായരായിരുന്നു വരൻ. വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്ത് സൃഹൃത്തുക്കൾക്ക് ലഭിച്ചതോടെയാണ് വിവാഹവാർത്ത പുറത്തറിയുന്നത്. ക്ഷണക്കത്ത് പുറത്തായതോടെ പല ഊഹാപോഹങ്ങളും നിലനിന്നിരുന്നു. ഇതെല്ലാം ഗുരുവായൂരിൽ നടന്ന വിവാഹത്തോടെ അപ്രസക്തവുമായി. എങ്കിലും ശാലുവോ സജിയോ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. അതിന് അവസാനമാവുകയാവുകയാണ്. സജിയും ശാലുവും വിവാഹത്തിലേക്കുള്ള യാത്രയെ കുറിച്ച് തുറന്ന് പറയുന്നത് മനോരമയോടാണ്. നീണ്ട പതിനൊന്ന് വർഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിച്ചതെന്നും ഒരിക്കലും ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ലെന്നും സജിയും ശാലുവും പറയുന്നു. 'കഴിഞ്ഞ പത്ത് പതിനൊന്ന് വർഷക്കാലത്തെ സൗഹൃദമാണ് പ്രണയത്തില
തിരുവനന്തപുരം: സോളാർ കേസാണ് ശാലു മേനോനെ വിവാദനായികയാക്കിയത്. സോളാർ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധം ശാലുവിനെ കേസുകളുടെ നൂലാമാലകളിലെത്തിച്ചു. ഈ വിവാദങ്ങളെല്ലാം മറന്ന് പിന്നീട് അഭിനയ രംഗത്ത് എത്തി. അതിനിടെയിലാണ് ശാലു മേനോന്റെ വിവാഹവാർത്തയെത്തുന്നത്. സീരിയൽ നടനും കൊല്ലം വാക്കനാട് സ്വദേശിയുമായ സജി ജി. നായരായിരുന്നു വരൻ. വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്ത് സൃഹൃത്തുക്കൾക്ക് ലഭിച്ചതോടെയാണ് വിവാഹവാർത്ത പുറത്തറിയുന്നത്. ക്ഷണക്കത്ത് പുറത്തായതോടെ പല ഊഹാപോഹങ്ങളും നിലനിന്നിരുന്നു. ഇതെല്ലാം ഗുരുവായൂരിൽ നടന്ന വിവാഹത്തോടെ അപ്രസക്തവുമായി. എങ്കിലും ശാലുവോ സജിയോ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. അതിന് അവസാനമാവുകയാവുകയാണ്.
സജിയും ശാലുവും വിവാഹത്തിലേക്കുള്ള യാത്രയെ കുറിച്ച് തുറന്ന് പറയുന്നത് മനോരമയോടാണ്. നീണ്ട പതിനൊന്ന് വർഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിച്ചതെന്നും ഒരിക്കലും ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ലെന്നും സജിയും ശാലുവും പറയുന്നു. 'കഴിഞ്ഞ പത്ത് പതിനൊന്ന് വർഷക്കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയത്. ശരിക്കും പ്രണയവിവാഹമായിരുന്നില്ല, രണ്ടുപേരുടെയും മനസ്സിൽ ഒരിഷ്ടം ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം സൂചിപ്പിച്ചിട്ട് പോലുമില്ല. ഞങ്ങളുടെ വീട്ടുകാരാണ് ഞങ്ങൾക്ക് വിവാഹം ആലോചിച്ച് വരുന്നത്. സജി പറഞ്ഞു. കുറച്ച് ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാനെന്നും അതിന്റെ ബുദ്ധിമുട്ട് ശാലു അനുഭവിക്കുന്നുണ്ടെന്നും തമാശയോടെ സജി പറഞ്ഞു.
തന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണിനോടേ ഇഷ്ടം തോന്നിയിട്ടുള്ളൂ, അതു ശാലുവിനോട് മാത്രമാണെന്നും സജി വ്യക്തമാക്കി. സീരിയലുകൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്താണ് സൗഹൃദം തുടങ്ങുന്നത്. പക്ഷേ ആ സൗഹൃദം ഇടയ്ക്കു പിരിയുകയുണ്ടായി. പിന്നീട് രണ്ടുപേരും രണ്ടുതരത്തിലേക്കുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു. ശാലു നൃത്ത രംഗത്തും ഞാൻ സീരിയൽ രംഗത്തും സജീവമായി. സജി പറഞ്ഞു. തൂക്കുവിളക്ക് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പാണ്. ആ സിനിമ പുറത്തുവന്നില്ല. പിന്നീട് സീരിയലുകളിൽ വന്ന ശേഷം യുഗപുരുഷൻ എന്ന ചിത്രത്തിൽ കുമാരനാശാനായി വേഷമിട്ടു. സജി പറഞ്ഞു. 'നൃത്തമാണ് എന്റെ മേഖല. മൂന്നു സ്ത്രീകൾ മാത്രമാണ് ഞങ്ങളുടെ വീട്ടിൽ. അച്ഛൻ നേരത്തെ മരിച്ചു. ആ സാഹചര്യത്തിൽ എല്ലാവരെയും കരുതലോടെ നോക്കുന്ന ഒരാളെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അങ്ങനെ ഒരാൾ വന്നിരുന്നെങ്കിൽ വിവാഹം കഴിക്കില്ലെന്ന് പോലും പറഞ്ഞിരുന്നു. ശാലു പറയുന്നു.
സോളാർ കേസിൽ ബിജു രാധാകൃഷ്ണനോടൊപ്പം കൂട്ടുപ്രതിയായതോടെയാണ് ശാലു മേനോൻ വിവാദങ്ങളിൽപ്പെടുന്നത്. കേരളത്തെ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളെ പിടിച്ചുലച്ച സോളാർ കേസിൽ സരിതയ്ക്കുപിന്നാലെ ഉപനായികയായതോടെ മികച്ച നർത്തകിയായും നടിയായും അറിയപ്പെട്ടിരുന്ന ശാലുവിന്റെ മേൽ ആരോപണങ്ങളുടെ കരിനിഴൽ വന്നുവീണു. ബിജു രാധാകൃഷ്ണനുമായി ഏറെ അടുപ്പംപുലർത്തിയെന്നതും സോളാർകേസ് ശക്തമായിത്തുടങ്ങിയ കാലത്ത് അയാളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നതും ശാലുവിനെതിരെ ശക്തമായ ആരോപണങ്ങളായി ഉയർന്നു. സോളാർ കേസിലെ പേരുദോഷം മാറിയില്ലെങ്കിലും അതിനെ വിധിയെന്ന് പറഞ്ഞ് സമാധാനിക്കുകയാണെന്ന് ശാലു മേനോൻ സോളാർ കമ്മീഷനുമുന്നിൽ മൊഴി നൽകാനെത്തിയപ്പോൾ പ്രതികരിച്ചിരുന്നു. പഴയതുപോലെ, അല്ലെങ്കിൽ അതിനെക്കാൾ കൂടുതൽ ഡാൻസിലും അഭിനയത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോഴെന്നും കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ചിപ്പോൾ ചിന്തിക്കാറില്ലെന്നുമായിരുന്നു സോളാർ കമ്മീഷന്റെ കൊച്ചിയിലെ ഓഫീസിൽ അമ്മ രാധാദേവിക്കൊപ്പം മൊഴി നൽകാൻ എത്തിയപ്പോൾ ശാലുവിന്റെ പ്രതികരണം.
സോളാർ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണനുമായി ചേർന്ന് വിൻഡ്മിൽ സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടാം പ്രതിയായി 2013 ജൂലായിൽ ശാലു അറസ്റ്റിലായി. റിമാൻഡിലായതോടെ ഇവരെ പിന്നീട് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. കുറച്ചുനാളത്തെ ജയിൽവാസത്തിനുശേഷം ശാലുവിന് ജാമ്യം ലഭിച്ചെങ്കിലും സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ അവർക്കെതിരെ ഉയർന്നു. വീടുവച്ചതും കാറുവാങ്ങിയതും ബിജു രാധാകൃഷ്ണൻ നൽകിയ പണംകൊണ്ടായിരുന്നെന്നുമുള്ള ആരോപണങ്ങളാണ് ഉയർന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വീടിന്റെ പാലുകാച്ചിനെത്തിയതിനെച്ചൊല്ലിയും കെസി വേണുഗോപാൽ സന്ദർശിച്ചതിനെ ചൊല്ലിയും വിവാദമുണ്ടായി. ഇതോടൊപ്പം ബിജുരാധാകൃഷ്ണൻ ശാലുവിനെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായും ആരോപണമുയർന്നിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി ബിജുരാധാകൃഷ്ണൻ പറയുകയും ചെയ്തിരുന്നു.
ബിജുവിനെ തന്റെ നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക കോൺഗ്രസ് നേതാവാണ് പരിചയപ്പെടുത്തിയതെന്നും അയാൾ തട്ടിപ്പുകാരനാണെന്ന് കരുതിയിരുന്നില്ലെന്നുമാണ് ശാലു പിന്നീട് പറഞ്ഞത്. തനിക്ക് സോളാർ കേസുമായി യാതൊരു ബന്ധവുമില്ലെന്നും ബിജുവിനെ അടുത്ത പരിചയക്കാരനായിരുന്നതിനാൽ സഹായിച്ചുവെന്നേയുള്ളൂ എന്നുമാണ് ശാലു വ്യക്തമാക്കുന്നത്. വിവാദങ്ങളുയർന്നതോടെ കുറച്ചുകാലം നൃത്തരംഗത്തുനിന്നും അഭിനയരംഗത്തുനിന്നും വിട്ടുനിന്നെങ്കിലും പിന്നീട് ശാലു തിരിച്ചെത്തി.