വാഷിങ്ടൺ ഡി.സി: കുറിയന്നൂർ ചരൽക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോർജ് ഫിലിപ്പിന്റെ (തമ്പാച്ചൻ, യു എസ് എംബസി മുൻ ഉദ്യോഗസ്ഥൻ, ബഹ്റൈൻ ) ഭാര്യ സാലി ജോർജ് ഫിലിപ് (56) വാഷിങ്ടൺ ഡിസിയിൽ നിര്യാതയായി. പരേത വാളക്കുഴി കൈനാടത്തു പരേതനായ കെ പി തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകളാണ്.

സംസ്‌കാരം കുറിയന്നൂർ സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ പിന്നീട് നടത്തും. മക്കൾ: സെലിൻ, ഷെറിൻ, ഷാനി (എല്ലാവരും വാഷിങ്ടൺ D.C)

മരുമകൻ: റോബി ജോർജ് (വാഷിങ്ടൺ D.C). സഹോദരങ്ങൾ: മാർത്തോമാ സഭ കൗൺസിൽ മുൻ അംഗം ലാലു തോമസ് (കുവൈറ്റ് ), ലാലി, ഷാജി (കാസ്‌കോ കുവൈറ്റ് മുൻ ഉദ്യോഗസ്ഥൻ), സാജൻ (കുവൈറ്റ്), സുജ.

പൊതുദർശനം ഏഴിന് വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ഗ്രെയ്റ്റർ വാഷിങ്ടൺ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതാണ്(322, Ethan Allen Avenue, Takoma Park. MD 20912)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റോബി ജോർജ് - 301-875-6267