- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യമായി സെക്‌സും മദ്യവും ഓഫർ ചെയ്ത് സാൽസ്ബർഗിലെ ഒരു വേശ്യാലയം; അമിത നികുതി ഈടാക്കുന്നതിനെതിരേ ഉടമ പ്രതിഷേധത്തിന്
വിയന്ന: അമിതമായി നികുതി ഈടാക്കുന്നതിനെതിരേ വ്യത്യസ്തമായി പ്രതികരിക്കുകയാണ് സാൽസ്ബർഗിലെ ഒരു വേശ്യാലയത്തിന്റെ ഉടമ. സിറ്റിയിലെ ബ്രോത്തൽ സെന്റർ സന്ദർശിക്കുന്നവർക്ക് സൗജന്യമായി മദ്യവും സെക്‌സും വാഗ്ദാനം ചെയ്താണ് ഈ വ്യത്യസ്ത പ്രതിഷേധം. എന്നാൽ ഈ പ്രഖ്യാപനം കാട്ടുതീ പോലെ പടരാൻ അധികം സമയം വേണ്ടിവന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ബ്രോ
വിയന്ന: അമിതമായി നികുതി ഈടാക്കുന്നതിനെതിരേ വ്യത്യസ്തമായി പ്രതികരിക്കുകയാണ് സാൽസ്ബർഗിലെ ഒരു വേശ്യാലയത്തിന്റെ ഉടമ. സിറ്റിയിലെ ബ്രോത്തൽ സെന്റർ സന്ദർശിക്കുന്നവർക്ക് സൗജന്യമായി മദ്യവും സെക്‌സും വാഗ്ദാനം ചെയ്താണ് ഈ വ്യത്യസ്ത പ്രതിഷേധം. എന്നാൽ ഈ പ്രഖ്യാപനം കാട്ടുതീ പോലെ പടരാൻ അധികം സമയം വേണ്ടിവന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ബ്രോത്തൽ സെന്ററുകളിൽ നിന്ന് അമിതമായി നികുതി ഈടാക്കുന്നതിനെതിരേയാണ് സാൽസ്ബർഗിലെ പ്രശസ്ത ബ്രോത്തൽ സെന്ററായ പാസ്ച ബ്രോത്തലിന്റെ ഉടമ രംഗത്തെത്തിയിരിക്കുന്നത്. സൗജന്യമായി മദ്യവും സെക്‌സും വാഗ്ദാനം ചെയ്തതോടെ ബ്രോത്തൽ സെന്റർ ഹൗസ് ഫുൾ ആകാൻ അധികസമയം വേണ്ടിവന്നില്ല. അതുകൊണ്ടു തന്നെ പ്രതീക്ഷയോടെ എത്തിയ നൂറുകണക്കിന് കസ്റ്റമേഴ്‌സിനെ മടക്കി അയയ്‌ക്കേണ്ടി വന്നതായി ബ്രോത്തൽ സെന്റർ ഉടമ ഹെർമൻ മുള്ളർ വെളിപ്പെടുത്തി. നാലു മുതൽ എട്ട് ആഴ്ചത്തേക്കാണ് മുള്ളറിന്റെ ഈ സമ്മർ സ്‌പെഷ്യൽ ഓഫർ.
കഴിഞ്ഞ പത്തു വർഷം കൊണ്ട് താൻ 5 മില്യൺ യൂറോയാണ് നികുതി ഇനത്തിൽ അടച്ചിട്ടുള്ളതെന്നും എന്നാൽ ടാക്‌സ് ഓഫീസ് കൂടുതൽ തുക ആവശ്യപ്പെടുകയുകയാണെന്നുമാണ് മുള്ളർ വ്യക്തമാക്കുന്നത്. തെരുവുകളിലും അപ്പാർട്ട്‌മെന്റുകളിലും അരങ്ങേറുന്ന അനധികൃത വേശ്യാവൃത്തി തടയാൻ നടപടിയെടുക്കുന്നതിനു പകരം തങ്ങളെപ്പോലെയുള്ളവരെ ടാക്‌സ് ഓഫീസ് പിഴിയുകയാണെന്നാണ് മുള്ളർ പറയുന്നത്.
പാസ്ച ബ്രോത്തലിലെ ഓഫർ കേട്ടറിഞ്ഞു വന്നിട്ടുള്ളവർക്ക് തന്റെ പോക്കറ്റിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ലൈംഗിക തൊഴിലാളികളെ നൽകുന്നത്. സാധാരണയായി ബ്രോത്തൽ സെന്ററുകളിലെ നിരക്ക് അനുസരിച്ച് മണിക്കൂറിന് വേശ്യകൾക്ക് മുള്ളർ പണം നൽകേണ്ടിവരും. എന്നാൽ ഇതൊന്നു തന്റെ മറ്റു ബിസിനസിന്റെ ലാഭത്തെ ബാധിക്കില്ലെന്നും മുള്ളർ വ്യക്തമാക്കുന്നു.
എല്ലാ പതിനാലു ദിവസം കൂടുമ്പോഴും ഉദ്യോഗസ്ഥർ പാസ്ചയിൽ പരിശോധനയ്ക്ക് എത്താറുണ്ടെന്നും മികച്ച രീതിയിൽ തന്നെയാണ് താൻ വേശ്യാലയം നടത്തുന്നതെന്നുമാണ് മുള്ളർ പറയുന്നത്. ഏതെങ്കിലും തരത്തിലും നികുതി വെട്ടിപ്പോ മനുഷ്യക്കടത്തോ താൻ നടത്തിയിട്ടില്ലെന്നും മുള്ളർ അവകാശപ്പെടുന്നു.