കാർ എടുക്കാനായി പുറത്തേക്കിറങ്ങിയ അച്ഛന് പിന്നാലെ എത്തിയ പിഞ്ചു ബാലിക പിതാവിന്റെ കാർ കയറി മരിച്ചു. തൃശൂർ പുന്നയൂർക്കുളം വടക്കേക്കാട് സ്വദേശി ആബിദ് അലിയുടെ ഒന്നര വയസുള്ള മകൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ ദുബൈ ഹോർലാൻസി വില്ലയിൽ ആണ് ദാരുണ അപകടം നടന്നത്.

ഇന്നലെ രാവിലെ പത്തരയോടെ പിതാവ് നിർത്തിയിട്ട കാർ എടുക്കാനായി പുറത്തേക്കിറങ്ങു മ്പോൾ പിതാവറിയാതെ ഒന്നരവയസുകാരി പിന്നാലെ കൂടുകയായിരുന്നു. തന്റെ മകൾ പിന്നാലെയെത്തിയതും കാറിന് പിന്നിലുള്ള വിവരവും അറിയാതെ കാർ പിന്നോട്ടെടുത്ത ആബിദിന്റെ വാഹനം കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷം തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് ഉണ്ടായ ഏക മകളാണ് സമ ആബിദ് അലി എന്ന് പേരുള്ള ഒന്നരവയസുകാരി. സമയുടെ മരണവാർത്ത അറിഞ്ഞ് വിശ്വസിക്കാനാവാതെ കഴിയുകയാണ് അടുത്ത സുഹൃത്തുക്കളും ബന്ധുജനങ്ങളും