- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കാൽ മണിക്കൂർ നേരേ മുന്നിലിരുന്ന് ഉറങ്ങിയ യുവാവിനെ ഇറക്കിവിടാൻ വേണ്ടി തന്നെയാണോ സമദാനി ശകാരിച്ചത്? സോഷ്യൽ മീഡിയയിൽ സംഭവം റിപ്പോർട്ട് ചെയ്തയാൾ എല്ലാം മുഴുവനായി കണ്ടോ? തന്നെ കരുവാക്കി ആരും സമദാനിയെ മോശക്കാരനായി ചിത്രീകരിക്കേണ്ടെന്ന് ഇറങ്ങിപ്പോയ അബിൻ
അബുദാബി: കേരളത്തിനകത്തും പുറത്തും ഏറെ ആദരണീയനായ അബ്ദുൾ സമദ് സമദാനി സാഹിബ് പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ വ്യക്തിയെ ഇറക്കിവിട്ടത് ഒരാഴ്ചയായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. അബുദാബി, നാഷണൽ തിയേറ്റേറിൽ നടന്ന പ്രഭാഷണത്തിനിടെയായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. നോമ്പിന്റെയും ജോലിയുടെയും കാഠിന്യത്താൽ ഉറങ്ങിപ്പോയ വ്യക്തിയെ സമദാനി ഇറക്കിവിട്ടതിനെ സോഷ്യൽ മീഡിയ ശക്തമായി വിമർശിച്ചു. വളരെ മോശമായ കമന്റുകളാണ് ഇക്കാര്യത്തിൽ സ്വസമുദായത്തിൽപ്പെട്ടവർ തന്നെ അദ്ദേഹത്തിനെതിരേ എഴുതിയത്. സംഭവത്തിന് ദൃക്‌സാക്ഷിയെന്നു വിശേഷിപ്പിച്ച യുവാവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. തുടർന്ന് സമദാനിയുടെ കണ്ണില് ചോരയില്ലായമയെ എല്ലാവരും കുറ്റപ്പെടുത്താനും തുടങ്ങി. ഇതിനിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി നേരിട്ടു രംഗത്തുവന്നിരിക്കുകയാണ് ഇറക്കിവിടപ്പെട്ടയാൾ. തിരൂർ സ്വദേശിയും ദുബായിൽ ആർക്കിടെക്ടുമായ അബിൻ അഹമ്മദാണ് അന്നു നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിച്ച് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമദാനിയുടെ നേര മുമ്പിലിര
അബുദാബി: കേരളത്തിനകത്തും പുറത്തും ഏറെ ആദരണീയനായ അബ്ദുൾ സമദ് സമദാനി സാഹിബ് പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ വ്യക്തിയെ ഇറക്കിവിട്ടത് ഒരാഴ്ചയായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. അബുദാബി, നാഷണൽ തിയേറ്റേറിൽ നടന്ന പ്രഭാഷണത്തിനിടെയായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. നോമ്പിന്റെയും ജോലിയുടെയും കാഠിന്യത്താൽ ഉറങ്ങിപ്പോയ വ്യക്തിയെ സമദാനി ഇറക്കിവിട്ടതിനെ സോഷ്യൽ മീഡിയ ശക്തമായി വിമർശിച്ചു. വളരെ മോശമായ കമന്റുകളാണ് ഇക്കാര്യത്തിൽ സ്വസമുദായത്തിൽപ്പെട്ടവർ തന്നെ അദ്ദേഹത്തിനെതിരേ എഴുതിയത്.
സംഭവത്തിന് ദൃക്‌സാക്ഷിയെന്നു വിശേഷിപ്പിച്ച യുവാവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. തുടർന്ന് സമദാനിയുടെ കണ്ണില് ചോരയില്ലായമയെ എല്ലാവരും കുറ്റപ്പെടുത്താനും തുടങ്ങി. ഇതിനിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി നേരിട്ടു രംഗത്തുവന്നിരിക്കുകയാണ് ഇറക്കിവിടപ്പെട്ടയാൾ. തിരൂർ സ്വദേശിയും ദുബായിൽ ആർക്കിടെക്ടുമായ അബിൻ അഹമ്മദാണ് അന്നു നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിച്ച് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമദാനിയുടെ നേര മുമ്പിലിരുന്നാണ് താൻ ഉറങ്ങിപ്പോയതെന്ന് യുവാവ് വിശദീകരിക്കുന്നു. മുക്കാൽ മണിക്കൂറോളം മുന്നിലിരുന്ന് ഉറങ്ങിയ ശേഷമായിരുന്നു സംഭവം. ഇത്രയും പുണ്യ സദസിലിരുന്ന് ഉറങ്ങനായി വരേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത് തന്നോട് ഇറങ്ങിപ്പോകാനുള്ള ആവശ്യമായിരുന്നില്ല. തന്നെ എഴുന്നേൽപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തനിക്കു വേണമെങ്കിൽ തുടർന്നും അവിടെ ഇരിക്കാമായിരുന്നു. താൻ കരഞ്ഞുകൊണ്ടല്ല ഇറങ്ങിപ്പോയത്. വികലാംഗനെ ഇറക്കിവിട്ടുവെന്നുവരെ പ്രചരണം ഉണ്ടായിരുന്നു. അബുദാബിയിൽചെന്ന് സമദാനിയെ നേരിട്ടുകണ്ടു. ഒന്നും മനസിൽവച്ചുകൊണ്ടല്ല അദ്ദേഹം അതു പറഞ്ഞതെന്ന് എനിക്കും, എന്റെ മനസിൽ ഒന്നുമില്ലെന്ന് അദ്ദേഹത്തിനും ബോധ്യപ്പെട്ടു. സമദാനി സാഹിബിനെ മോശക്കാരനായി ചിത്രീകരിക്കാൻ തന്നെ ആരും കരുവാക്കരുതെന്നും യുവാവ് അഭ്യർത്ഥിക്കുന്നു.
സംഭവം അബിൻ അഹമ്മദ് വിശദീകരിക്കുന്നതിനിങ്ങനെ:
ഏകദേശം ഒരു പത്തുമണിയോടെ പരിപാടിക്കെത്തിയിരുന്നു. സമദാനി സാഹിബിനെ നേരിട്ടു കാണാനായി 90 ഡിഗ്രി ആംഗിളിലാണ് ഇരുന്നത്. ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കംപ്ലീറ്റ് കാലിയായിരുന്നു. ഒന്ന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടാണു പരിപാടി തുടങ്ങിയത്. ആ സമയം ആയപ്പോഴേക്കും ഞാൻ നന്നായി ഉറങ്ങിപ്പോയി. എന്നെ വിളിച്ചുണർത്തിയെന്നു പറയുന്ന സമയം, പരിപാടി തുടങ്ങി ഒരു മുക്കാൽ മണിക്കൂർ ആയിട്ടുണ്ട്. ആ പരിപാടി വളരെക്കുറച്ചേ ഞാൻ കണ്ടിട്ടുള്ളൂ. എന്തായാലും ഞാൻ തരക്കേടില്ലാതെ ഇവിടെ ഇരുന്ന് ഉറങ്ങിയെന്നതു വളരെ വ്യക്തമാണ്. ഉറങ്ങിയ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ചിലപ്പോ ഇരുന്നിട്ടാകും, ചിലപ്പോ കിടന്നിട്ടാകും.
എന്തായാലും ഞാൻ സമദാനി സാഹിബിന്റെ കണ്ണിന്റെ മുന്നിലാണ് ഇരിന്നിരുന്നതെന്നതിൽ നൂറു ശതമാനം ഉറപ്പുണ്ട്. പ്രഭാഷണം നടത്താൻ വന്നിരിക്കുന്ന സമദാനി സാഹിബ് കാണുന്നത് നേരെ മുന്നിൽ ഒരാൾ അരമുക്കൂൽ മണിക്കൂറായി ഉറങ്ങിക്കൊണ്ടിരിക്കുന്നതാണ്.
ഇത്രയും പുണ്യമായ സദലിരുന്ന് ഉറങ്ങുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇങ്ങനെയിരുന്ന് ഉറങ്ങനായി ഇങ്ങോട്ടു വരണ്ടെന്നും പറഞ്ഞു. അദ്ദേഹം അതു പറഞ്ഞത് ഉടൻ ഇറങ്ങിപ്പോകാൻ ഉദ്ദേശിച്ചായിരുന്നില്ല. എന്നെ ഉണർത്താൻ വേണ്ടിയാണ് അതു പറഞ്ഞത്.
ഞാൻ അവിടെത്തന്നെ ഇരുന്നിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. ആരും എന്നെ കഴുത്തിനു പിടിച്ചു പുറത്താക്കില്ലായിരുന്നു. പക്ഷേ, പെട്ടന്ന് ഉറക്കത്തീന് എണീറ്റപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇറങ്ങിപ്പോയി. അടുത്തിരുന്ന ആരെങ്കിലും നേരത്തേ വിളിച്ചെഴുന്നേൽപ്പിച്ചിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
ഈ പ്രചാരണങ്ങളൊക്കെ എഴുതിയിട്ടുള്ളയാൾ സംഭവങ്ങൾ നൂറു ശതമാനവും കണ്ടിട്ടുണ്ടോ എന്നകാര്യത്തിലും തനിക്ക് ഉറപ്പില്ല. വയസായ ഒരാൾ വേച്ചുവേച്ചു നടന്നുപോയി എന്നായിരുന്നു ഒരു പ്രചരണം. പൊട്ടിക്കരഞ്ഞുവെന്നായിരുന്നു മറ്റൊരു പ്രചരണം. വികലാംഗനെ ഇറക്കിവിട്ടെന്നും പ്രചരണം ഉണ്ടായി. പുറത്തിറങ്ങിയപ്പോൾ സ്വരം ഇടറിയിരുന്നുവെന്നും ചിലർ പറഞ്ഞു. അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല.
വേദിയിൽനിന്ന് സ്റ്റെപ്പ് ഇറങ്ങിയാണ് പോയത്. ഇതു കണുന്നവർക്ക് ഭിന്നശേഷിയുള്ളയാൾ നടന്നുപോകുന്നപോലെ തോന്നാം. ഉറക്കത്തിൽനിന്ന് എഴുന്നേറ്റപ്പോൾ കണ്ണാടി ഊരി കണ്ണു തിരുമിയതിനെയാകാം ചിലർ കരഞ്ഞതായി പ്രചരിപ്പിക്കുന്നത്. പുറത്തിറയ ഞാൻ ശരിക്കും ഒന്നു ചിരിക്കുകയാണ് ചെയ്തത്. പരിപാടി കാണാൻ മെനക്കെട്ടുവന്നു, കാണാനൊട്ടു പറ്റിയുമില്ല. എന്തിനാ പടച്ചോനെ വെറുതേ ഇത്രയും സമയം കളഞ്ഞതെന്ന് ആലോചിച്ചാണ് തിരിച്ചു വീട്ടിൽ പോയത്.
തന്നെ ഇറക്കിവിട്ടതിൽ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. സമദാനി സാഹിബിന്റെ മുന്നിലിരുന്ന് ഉറങ്ങിയത് ശരിയല്ലെന്ന് തനിക്കു നൂറു ശതമാനവും ഉറപ്പുണ്ട്. പുറത്തിറങ്ങി ടാക്‌സി വിളിച്ച് നേരേ വീട്ടിൽ പോകുകയായിരുന്നു.
ഇതിനുശേഷം സമദാനി സാഹിബ് ഇതിനെപ്പറ്റി ആലോചിച്ചിട്ടുമില്ല, ഞാനും അതു മൈൻഡ് ചെയ്തിട്ടുമില്ല. ഒരാൾ അത്ര മെനക്കെട്ട് പ്രഭാഷണം നടത്തുമ്പോൾ അവിടെക്കിടന്ന് ഉറങ്ങിയ എന്റെ ഭാഗത്തും തെറ്റുണ്ട്. എന്റെ മനസിലുള്ള കാര്യവും സമദാനി സാഹിബന്റെ മനസിലുള്ള കാര്യവും അവിടെ തീർന്നിട്ടുണ്ട്.
സംഭവത്തിൽ എല്ലാവരും ചർച്ച നടത്തുന്നതും കമന്റ് ചെയ്യുന്നതും വളരെ മോശമായ രീതിയിലാണ്. പലരുടെയും കമന്റുകൾ കണ്ടാൽ തോന്നുക ഇവരെല്ലാം നോമ്പെടുന്നവർ തന്നെയാണോ എന്നാണ്. വളരെ വൃത്തിക്കെട്ട കമന്റുകൾ പലതും രാവിലെ സമയങ്ങളിലാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ കരുവാക്കി ആരും സമദാനിക്കെതിരേ കുപ്രചരണം നടത്തരുത്.
എന്തു പ്രശ്‌നമുണ്ടെങ്കിലും പറഞ്ഞു തീർക്കേണ്ടത് പ്രശ്‌നത്തിൽ ഉൾപ്പെട്ടവർ തമ്മിലാണ്. ഇന്ന് ഞാൻ അബുദാബിയിൽവന്ന് സമദാനി സാഹിബിനെ നേരിട്ടു കണ്ടു. ഞാൻ നേരിട്ടു വന്നതിൽ അദ്ദേഹത്തിനു സന്തോഷമേയുള്ളൂ. സമദാനി സാഹിബിനെ ഇത്ര അടുത്തു കാണാൻ കഴിയുകയെന്ന ഭാഗ്യവും എനിക്കുണ്ടായി. തന്റെ മനസിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മനസിലും ഒന്നുമില്ലെന്ന് അദ്ദേഹത്തിനോടും പറഞ്ഞു. ഞങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തു. തന്റെ പേരുപറഞ്ഞ് റമദാൻ മാസത്തിൽ ഇനിയാരും മോശം കമന്റുകൾ പറയരുതെന്ന് യുവാവ് അഭ്യർത്ഥിച്ചു.