- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജ്വാദി പാർട്ടിയിലെ പിളർപ്പ് പൂർണമായി; സമാജ് വാദി സെക്കുലർ മോർച്ചപ്രഖ്യാപിച്ച് ശിവപാൽ യാദവ്; പുതിയ പാർട്ടിയുടെ അധ്യക്ഷൻ മുലായം
ലക്നൗ: മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ സമാജ് വാദി പാർട്ടിയിലെ പിളർപ്പ് ഔദ്യോഗികമായി. സമാജ് വാദി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ സഹോദരനുമായ ശിവപാൽ യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. സമാജ് വാദി സെക്കുലർ മോർച്ച എന്നാണ് പുതിയ പാർട്ടിയുടെ പേര് മുലായം സിങ് പുതിയ പാർട്ടിയുടെ അധ്യക്ഷനായിരിക്കുമെന്ന് ശിവപാൽ യാദവ് അറിയിച്ചു. ജനുവരിയിലാണ് മുലായത്തെ ഒഴിവാക്കി അഖിലേഷ് സമാജ് വാദി പാർട്ടി ദേശീയാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഇതോടെ പാർട്ടിക്കും പാർട്ടി ചിഹ്നത്തിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇരു വിഭാഗവും സമീപിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ അഖിലേഷിന്റെ പിടിയിലൊതുങ്ങിയതോടെ മെരുങ്ങാൻ മുലായം നിർബന്ധിതനായി. വേറെ പാർട്ടി വേണ്ടെന്ന് തീരുമാനിച്ച് മകനൊപ്പം തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്തിറങ്ങി. പിന്നാലെ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ അഖിലേഷിന്റെ തീരുമാനത്തിനെതിരെ മുലായം കലഹിച്ചു. പക്ഷേ പുതിയ പാർട്ടി ഇനി ഉണ്ടാക്കില്ലെന്ന് അന്നും എസ്‌പിയുടെ കാരണവർ ആവർത്തിച്ചിരുന്നു. എന്നാൽ ഒടുവിൽ മകനുമായി തമ്മിൽ തല്ലി

ലക്നൗ: മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ സമാജ് വാദി പാർട്ടിയിലെ പിളർപ്പ് ഔദ്യോഗികമായി. സമാജ് വാദി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ സഹോദരനുമായ ശിവപാൽ യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു.
സമാജ് വാദി സെക്കുലർ മോർച്ച എന്നാണ് പുതിയ പാർട്ടിയുടെ പേര് മുലായം സിങ് പുതിയ പാർട്ടിയുടെ അധ്യക്ഷനായിരിക്കുമെന്ന് ശിവപാൽ യാദവ് അറിയിച്ചു. ജനുവരിയിലാണ് മുലായത്തെ ഒഴിവാക്കി അഖിലേഷ് സമാജ് വാദി പാർട്ടി ദേശീയാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
ഇതോടെ പാർട്ടിക്കും പാർട്ടി ചിഹ്നത്തിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇരു വിഭാഗവും സമീപിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ അഖിലേഷിന്റെ പിടിയിലൊതുങ്ങിയതോടെ മെരുങ്ങാൻ മുലായം നിർബന്ധിതനായി. വേറെ പാർട്ടി വേണ്ടെന്ന് തീരുമാനിച്ച് മകനൊപ്പം തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്തിറങ്ങി.
പിന്നാലെ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ അഖിലേഷിന്റെ തീരുമാനത്തിനെതിരെ മുലായം കലഹിച്ചു. പക്ഷേ പുതിയ പാർട്ടി ഇനി ഉണ്ടാക്കില്ലെന്ന് അന്നും എസ്‌പിയുടെ കാരണവർ ആവർത്തിച്ചിരുന്നു. എന്നാൽ ഒടുവിൽ മകനുമായി തമ്മിൽ തല്ലി പുതിയ പാർട്ടിയിലേക്കാണ് 77 വയസുകാരനായ മുലായം എത്തിച്ചേർന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

