- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അമാനുല്ല വടക്കാങ്ങരയുടെ സമകാലികം പ്രകാശനം ചെയ്തു
ദോഹ. മാനവരാശി ആത്യന്തികമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സത്യസന്ധമായ അറിവും തിരിച്ചറിവും ശാന്തിയും സമാധാനവുമാണ് നൽകുകയെന്നും ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. മാദ്ധ്യമ പ്രവർത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ സമകാലികം പ്രകാശനം ചെയ്തു സംസാരി
ദോഹ. മാനവരാശി ആത്യന്തികമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സത്യസന്ധമായ അറിവും തിരിച്ചറിവും ശാന്തിയും സമാധാനവുമാണ് നൽകുകയെന്നും ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. മാദ്ധ്യമ പ്രവർത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ സമകാലികം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിലും സമൂഹത്തിലും സമാധാനം നഷ്ടപ്പെടുന്ന സമകാലിക ലോകത്ത് സന്ദേശ പ്രധാനമായ ലേഖനങ്ങളുൾകൊള്ളുന്ന സമകാലികം പ്രസക്തമാണ്. സ്വന്തത്തേയും കുടുംബത്തേയും സഹജീവികളേയും പ്രകൃതിയേയുമൊക്കെ തിരിച്ചറിയാനും മനസിലാക്കാനുമുള്ള സാംസ്‌കാരിക സാക്ഷരത കൈവരിക്കുമ്പോഴാണ് സമൂഹം ശരിയായ പുരോഗതിയിലേക്ക് നീങ്ങുന്നത്. ഈ രംഗത്ത് വൈജ്ഞാനിക സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയും. അതുകൊണ്ടുതന്നെ ഈ ദിശയിലുള്ള ഏത് പരിശ്രമവും ശഌഘനീയമാണൈന്ന് അദ്ദേഹം പറഞ്ഞു. ബ്രില്ല്യന്റ് എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ മുഹമ്മദ് അഷ്‌റഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.
സ്‌കാരിക നവോത്ഥാനത്തിന് എഴുത്തുകാരന്റെ തൂലികക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് പ്രായോഗികമായി തെളിയിക്കുകയാണ് ഗ്രന്ഥകാരനെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡണ്ട് ഇ.പി. ബിജോയ് കുമാർ പറഞ്ഞു. കുഞ്ഞിമുഹമ്മദ് കൂരിമണ്ണിൽ സ്വാഗതവും അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദിയും പറഞ്ഞു. ടി. എ. മുഹമ്മദ് റഫീഖ്, ശിഹാബുദ്ധീൻ മങ്കട, യൂനുസ് സലീം, സഞ്ജയ് ചപോൽക്കർ, ശറഫുദ്ധീൻ തങ്കയത്തിൽ, അഫ്‌സൽ കിളയിൽ, സൈദ് അലവി അണ്ടേക്കാട്ട്, സിയാഹുറഹ്മാൻ, ഖാജാ ഹുസൈൻ, ശബീർ അലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്റ്റാർ കാർ വാഷ് മാനേജിങ് ഡയറക്ടർ പി.കെ. മുസ്തഫ, മുഹമ്മദ് ശമീം തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എഡൂമാർട്ട് പ്രസിദ്ധീകരിച്ച സമകാലികം ദോഹയിൽ ബ്രില്ല്യൻ എഡ്യൂക്കേഷൻ സെന്റർ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കോപ്പികൾക്ക് 44936292, 44324853 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.