മഹാത്മാഗാന്ധി സർവകലശാല നിർമ്മിച്ച ആദ്യ ഫീച്ചർ സിനിമയാണ് 'സമക്ഷം'. സമക്ഷത്തിന്റ ട്രെയിലറും പാട്ടുകളും പുറത്തിറങ്ങി. എം.ജി. യൂണിവേഴ്‌സിറ്റി ക്രിയേഷൻസിന്റെ ബാനറിൽ എം.ആർ. ഉണ്ണി നിർമ്മിച്ച ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ. അജു കെ. നാരായണനും അൻവർ അബ്ദുള്ളയുമാണ്.

യുവനടൻ കൈലാഷാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.ഗായത്രി കൃഷ്ണ, പ്രേംപ്രകാശ്, പി.ബാലചന്ദ്രൻ , സോഹൻ സീനുലാൽ, ദിലീഷ് പോത്തൻ, ദിനേഷ് പ്രഭാകർ, സിദ്ധാർത്ഥ് ശിവ, അക്ഷര കിഷോർ, അനശ്വര രാജൻ, ശ്രീജ ഡാവിഞ്ചി, അനിൽ നെടുമങ്ങാട് തുടങ്ങിയവർ അഭിനയിക്കുന്നു.

കവിത: വൈലോപ്പിള്ളി ശ്രീധരമേനോൻ , ഗാനരചന: സുധാംശു, സംഗീതം: എബി സാൽവിൻ തോമസ്.ഗായകർ - ഉദയ് രാമചന്ദ്രൻ , വിഷ്ണുപ്രസാദ്.ബിനു കുര്യനാണ് ഛായാഗ്രാഹകൻ. കിരൺ ദാസ് എഡിറ്റിങ് നിർവsഹിച്ചിരിക്കുന്നു.