- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് ക്ഷൂഭിതയായി സാമന്ത; നിങ്ങൾക്ക് വിവരമുണ്ടോ എന്ന് മറുപടി; സംഭവം തിരുമല ക്ഷേത്ര ദർശനത്തിനിടെ
ഹൈദരാബാദ്: നടി സാമന്തയും ഭർത്താവും നടനുമായ നാഗചൈതന്യയും വേർപിരിയുകയാണെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുകയാണ്.രണ്ടുപേരും ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ചൂടായ നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രത്തിൽ എത്തിയതായിരുന്നു സാമന്ത. സുരക്ഷാ ജീവനക്കാരും നടിക്കൊപ്പമുണ്ടായിരുന്നു.തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവർത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയിലായിരുന്നു ഒരു മാധ്യമപ്രവർത്തകൻ വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചത്.'ഞാൻ അമ്പലത്തിലാണ്, നിങ്ങൾക്ക് വിവരമുണ്ടോ'? എന്ന് സാമന്ത അയാളോട് ചോദിച്ചു.
മാസ്‌ക് ധരിച്ചിരുന്നതിനാൽ ചൂണ്ടു വിരൽ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്.
മറുനാടന് മലയാളി ബ്യൂറോ