- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമന്തയുടെ ബിക്കിനി വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ; തമ്മിലടിക്കുന്ന ആരാധകർക്ക് ചുട്ടമറുപടി നൽകി നടിയും
വിവാഹം കഴിഞ്ഞെങ്കിലും സാമന്തയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. മഹാനടി, രംഗസ്ഥലം, ഇരുമ്പു തിരൈ എന്നീ സിനിമകളെല്ലാം റിലീസിന് തയ്യാറെടുക്കുകയാണ്. ശിവകാർത്തികേയൻ നായകനാവുന്ന പുതിയ ചിത്രത്തിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഷൂട്ടിങ് തിരക്കുകളിൽനിന്നും വിട്ട് വെക്കേഷനിലാണ് സാമന്ത. സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇതിനാധാരം. ബീച്ചിനെ നോക്കി കിടക്കുന്ന ഒരു ചിത്രമാണ് സാമന്ത പോസ്റ്റ് ചെയ്തത്. ബിക്കിനിയായിരുന്നു വേഷം. സാമന്തയുടെ ഈ ചിത്രം പെട്ടെന്നാണ് വൈറലായത്. ചിത്രം പുറത്തുവന്നതിനു പിന്നാലെ സാമന്തയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രണ്ടു ചേരിയിലായി. 'സാമന്തയുടെ വ്യക്തിഗത ജീവിതത്തിൽ കടക്കുന്നില്ല. പക്ഷേ അക്കിനേനി കുടുംബത്തിലെ മരുമകൾ ഇത്തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അമ്പരിപ്പിച്ചു'വെന്നായിരുന്നു ഒരു കമന്റ്. 'വിവാഹത്തിനുശേഷം ബോളിവുഡ് നടിമാർ പോലും ഇങ്ങനെ ചെയ്യില്ലെ'ന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ മറ്റു ചിലർ സ
വിവാഹം കഴിഞ്ഞെങ്കിലും സാമന്തയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. മഹാനടി, രംഗസ്ഥലം, ഇരുമ്പു തിരൈ എന്നീ സിനിമകളെല്ലാം റിലീസിന് തയ്യാറെടുക്കുകയാണ്. ശിവകാർത്തികേയൻ നായകനാവുന്ന പുതിയ ചിത്രത്തിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
ഷൂട്ടിങ് തിരക്കുകളിൽനിന്നും വിട്ട് വെക്കേഷനിലാണ് സാമന്ത. സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇതിനാധാരം. ബീച്ചിനെ നോക്കി കിടക്കുന്ന ഒരു ചിത്രമാണ് സാമന്ത പോസ്റ്റ് ചെയ്തത്. ബിക്കിനിയായിരുന്നു വേഷം. സാമന്തയുടെ ഈ ചിത്രം പെട്ടെന്നാണ് വൈറലായത്.
ചിത്രം പുറത്തുവന്നതിനു പിന്നാലെ സാമന്തയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രണ്ടു ചേരിയിലായി. 'സാമന്തയുടെ വ്യക്തിഗത ജീവിതത്തിൽ കടക്കുന്നില്ല. പക്ഷേ അക്കിനേനി കുടുംബത്തിലെ മരുമകൾ ഇത്തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അമ്പരിപ്പിച്ചു'വെന്നായിരുന്നു ഒരു കമന്റ്. 'വിവാഹത്തിനുശേഷം ബോളിവുഡ് നടിമാർ പോലും ഇങ്ങനെ ചെയ്യില്ലെ'ന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ മറ്റു ചിലർ സാമന്തയുടേത് ശരിയായ തീരുമാനമെന്നായിരുന്നു പറഞ്ഞത്.
ആരാധകർ തമ്മിലടിക്കുന്നതു കണ്ട് സാമന്ത വെറുതെ ഇരുന്നില്ല. നല്ലൊരു മറുപടിയാണ് തന്റെ ചിത്രത്തിനു കമന്റിട്ടവർക്ക് നൽകിയത്. 'മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതിനെ ചെയ്യാൻ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വനിത' എന്നായിരുന്നു സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.
അടുത്ത മാസം സാമന്തയുടെ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മഹാനടി, രാം ചരൺ നായകനാവുന്ന രംഗസ്ഥലം എന്നിവയാണ്.