- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാന്ത കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉൾക്കൊള്ളനാകാതെ അക്കിനേനി കുടുംബം; നിലപാട് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ സാമന്ത അക്കിനേനി മാറി വീണ്ടും സാമന്ത പ്രഭു ആയി; തെലുങ്കിലെ താരജോഡികളായ സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നു; കുടുംബകോടതിയെ സമീപിച്ചതായി തെലുങ്ക് മാധ്യമങ്ങൾ
ഹൈദരാബാദ്: സിനിമാ ലോകത്ത് നിന്ന് മറ്റൊരു വിവാഹമോചന വാർത്ത കൂടി.തെന്നിന്ത്യൻ സിനിമയിലെ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നു. വിവാഹബന്ധം വേർപെടുത്തുന്നതിനായി ഇരുവരും കുടുംബകോടതിയെ സമീപിച്ചുവെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമീപകാലത്തായി സമാന്തയുടെ സിനിമകൾ വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.ഇതിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു.എന്നാൽ നാഗചൈതന്യയുടെ കുടുംബത്തിന് താരം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് സൂചനകൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാന്തനാഗചൈതന്യ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരങ്ങളുടെ വേർപിരിയൽ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവാഹശേഷം സാമന്ത തന്റെ പേര് മാറ്റി സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സമാന്ത ചേർത്തുവച്ചിരുന്നു. എന്നാൽ സാമന്ത അക്കിനേനി എന്ന പേര് താരം മാറ്റി സമാന്ത പ്രഭു എന്ന പഴയപേര് തന്നെ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾക്ക് ആക്കം കൂടിയത്.2017 ഒക്ടോബർ ആറിന് ആണ് നാഗ ചൈതന്യ സാമന്തയും തമ്മിൽ വിവാഹിതരായത്.
ഇപ്പോൾ ഇരുവരും ഔദ്യോഗികമായി വേർപിരിയുന്നതിന് മുൻപുള്ള കൗൺസിലിങ് ഘട്ടത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്.അതേസമയം ദമ്പതികൾ വിവാഹമോചനത്തിലേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുമ്പോൾ, ഇരുവരും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. എങ്കിലും നടൻ നാഗാർജുന ഇപ്പോൾ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തത് ഇ വിഷയം ഉള്ളത് കൊണ്ടാണെന്നും പറയുന്നു.
നിലവിൽ ബിഗ് ബോസ് 5 തെലുങ്കിന്റെ പുതിയ സീസൺ ആതിഥേയത്വം വഹിക്കുന്ന നാഗാർജുന, പത്രക്കാരുമായി സംവദിക്കുന്നതിലും ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്.കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് നാഗാർജുന മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്നാണ് നൽകുന്ന വിശദീകരണം.എന്നാൽ അതല്ലെന്നും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ ഒഴിവാക്കുന്നതാണ് താരം ചെയ്യുന്നതെന്നും മാധ്യമങ്ങൾ ചുണ്ടിക്കാട്ടുന്നു
മറുനാടന് മലയാളി ബ്യൂറോ