സിനിമാ താരങ്ങളുടെ ബിക്കിനി ചിത്രങ്ങളിൽ വിവാദ തിരി കൊളുത്താൻ വെമ്പി നിൽക്കുന്ന സൈബർ അക്രമകാരികൾക്ക് ചുട്ട മറുപടി കൊടുക്കുന്ന നടിമാരെ നാം അടുത്തിടെ കണ്ടിരുന്നു. ഇതിനിടയിലാണ് തെന്നിന്ത്യൻ നടി സാമന്തയുടെ ബിക്കിനി ചിത്രത്തിന് സമൂഹ മാധ്യമത്തിൽ പൊങ്കാല നേരിടേണ്ടി വന്നത്. എന്നാൽ നടി ഇതും കേട്ട് വായടച്ചിരുന്നില്ല. അതേ ചിത്രം വച്ചു തന്നെ നല്ല ചുട്ട മറുപടി കൊടുത്തു.

വിവാഹത്തിന് ശേഷം ഞാൻ ഏങ്ങനെ ജീവിക്കണമെന്ന് പറയുന്നവർക്ക് വേണ്ടി എന്ന കുറിപ്പോടു കൂടി ട്വിറ്റർ സ്റ്റോറിയിലൂടെയാണ് സാമന്തയുടെ മറുപടി. കുറിപ്പിനൊപ്പം വിമർശകർക്ക് പ്രഹരമായി ഒരു നടുവിരലിന്റെ ചിത്രവും സാമന്ത പങ്കുവച്ചിരുന്നു. സാമന്തയുടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്.

ഭർത്താവും നടനുമായ നാഗചൈതന്യയ്ക്കൊപ്പം സ്പെയിനിൽ അവധിയാഘോഷിക്കുന്ന ചിത്രം സാമന്ത പങ്കുവച്ചതിനായിരുന്നു ആക്രമണം. വിവാഹിതയായ സാമന്ത ബിക്കിനി പോലുള്ള വസ്ത്രം ധരിക്കരുതെന്നാണ് ചിലരുടെ ഉപദേശം. അകിനേനി കുടുംബത്തിന് സാമന്ത പേരുദോഷമുണ്ടാക്കിയെന്നും ചിലർ കുറിച്ചു. ഇതിനെതിരേയാണ് സാമന്ത പ്രതികരിച്ചത്.

പരീണിതി ചോപ്രയും ബിക്കിനിയിൽ കുരുങ്ങി !

ഫിലിം ഫെയർ മാഗസിന്റെ കവർ ചിത്രമാണ് താരത്തിന് സമൂഹ മാധ്യമത്തിൽ ട്രോൾ പൊങ്കാല സമ്മാനച്ചത്.കറുത്ത സ്വിം സ്യൂട്ടിൽ വളരെ ബോൾഡ് ലുക്കിലാണ് പരീണിതി മുഖചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പരീണിതിയുടെ പുതിയ അവതാരം എന്ന ക്യാപ്ഷനോടെയാണ് ചിത്രം
വന്നിരിക്കുന്നത്. എന്നാൽ അപാര ഫോട്ടോഷോപ്പാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.

എഡിറ്റിങ് നടത്തിയിരിക്കുന്നത് വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും പരീണിതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടൽ വേറെ നിറവുമാണെന്നും ഇവർ പറയുന്നു. ഫോട്ടോഷോപ്പിന്റെ മാരക വേർഷനാണ് ഇതെന്നും ഇത്തരത്തിലുള്ള ഫോട്ടോഷോപ്പ് അവതാരങ്ങൾ കണ്ടു മടുത്തു പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ചിത്രം പങ്കുവച്ച താരത്തിന്റെ ഫേസ്‌ബുക്ക് പേജിലും വൻ വിമർശനങ്ങളാണ് നിറയുന്നത്.