- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം കഴിവ് കൊണ്ടാണ് വളർന്നത്; മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല; 200 കോടി ജീവനാംശം വേണ്ട; ഒരു രൂപ പോലും ആവശ്യമില്ലെന്ന് സാമന്ത
ഹൈദരാബാദ്: നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വേർപിരിയാനുള്ള തീരുമാനം ആരാധകരോട് അടക്കം നാഗചൈതന്യയും സാമന്തയും അറിയിച്ചത്. തങ്ങൾ വേർപിരിയുകയാണെന്ന് ഇന്നലെയാണ് വ്യക്തമാക്കിയത്.
200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം ജീവനാംശമായി നടിക്ക് നൽകാനൊരുങ്ങിയത്. എന്നാൽ ഈ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന.താൻ സ്വന്തം കഴിവ് കൊണ്ട് വളർന്ന് വന്ന വ്യക്തിയാണ്, മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാൻ ജീവനാംശത്തിന്റെ ആവശ്യമില്ല. ആത്മാഭിമാനം വളരെ വലുതാണെന്നും നടി വ്യക്തമാക്കി. 2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.
വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തിൽ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചതെന്ന് സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വ്യക്തിപരമായ പ്രശ്നങ്ങൾ മാറ്റിവച്ച് സാമന്ത ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 'വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമുണ്ട്. പ്രൊഫഷണൽ കാര്യങ്ങൾക്ക് മാത്രമാണ് സാമന്ത ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തെലുങ്ക് സിനിമാ മേഖലയിൽ ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്നു വിവാഹ സമയത്ത് സാമന്ത. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ച് കാലം വിട്ടുനിന്നു. പേരിൽ നിന്ന് നാഗചൈതന്യ ഒഴിവാക്കിയതോടെയാണ് ഇരുവരും പ്രശ്നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങൾ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്ന കാര്യം അറിയിച്ചു. സാമന്ത അഭിനയിച്ച വെബ്സീരീസ് ഫാമിലി മാൻ-2 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്