- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ രാവിലെത്തെ ഷോയ്ക്ക് ഒന്നിച്ചെത്തി; ആരാധകരുടെ കണ്ണിൽപ്പെട്ട താരങ്ങളുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറൽ; സാമന്ത- നാഗചൈതന്യ പ്രണയം വീണ്ടും ഗോസിപ്പ് കോളങ്ങളിൽ
അടുത്തിടെ താൻ ഒരു നടനുമായി പ്രണയത്തിലാണെന്ന് സമാന്ത തുറന്ന് സമ്മതിച്ചതിന് പിന്നാലെ സാമന്തയുടെ കാമുകനെ തേടിയിറങ്ങിയ മാദ്ധ്യമങ്ങൾ നാഗാർജുനയുടെ മകൻ നാഗ ചൈതന്യയയുടെ പേര് കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരും പല വേദികളിലും ഡിന്നർ പാർട്ടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നതെന്നും, ഇതിന്റെ ചിത്രങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇരുവരും ചേർന്ന സിനിമ കാണാനെത്തിയ ഫോട്ടോയാണ് വൈറലാകുന്നത്.ഇരുവരും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രം അആയുടെ ആദ്യ ഷോ കാണാൻ ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഹൈദരാബാദിലെ ഒരു മൾട്ടിപ്ലക്സിൽ ഇരുവരും സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മാദ്ധ്യമങ്ങളെ ഒഴിച്ച് നിർത്താൻ ഇരുവരും രാവിലത്തെ ഷോയ്ക്കാണ് തിയറ്ററിൽ എത്തിയതെങ്കിലും ഫോട്ടോ സോഷ്യൽമീഡിയയിലുടെ പ്രചരിക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും വിവാഹ വാർത്തയാണ് തെന്നിന്ത്യയിലെ പ്രധാന ചർച്ച. സമാന്തയുടെ വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ.
അടുത്തിടെ താൻ ഒരു നടനുമായി പ്രണയത്തിലാണെന്ന് സമാന്ത തുറന്ന് സമ്മതിച്ചതിന് പിന്നാലെ സാമന്തയുടെ കാമുകനെ തേടിയിറങ്ങിയ മാദ്ധ്യമങ്ങൾ നാഗാർജുനയുടെ മകൻ നാഗ ചൈതന്യയയുടെ പേര് കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരും പല വേദികളിലും ഡിന്നർ പാർട്ടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നതെന്നും, ഇതിന്റെ ചിത്രങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും പുറത്ത് വന്നിരുന്നു.
ഇപ്പോൾ ഇരുവരും ചേർന്ന സിനിമ കാണാനെത്തിയ ഫോട്ടോയാണ് വൈറലാകുന്നത്.ഇരുവരും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രം അആയുടെ ആദ്യ ഷോ കാണാൻ ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഹൈദരാബാദിലെ ഒരു മൾട്ടിപ്ലക്സിൽ ഇരുവരും സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മാദ്ധ്യമങ്ങളെ ഒഴിച്ച് നിർത്താൻ ഇരുവരും രാവിലത്തെ ഷോയ്ക്കാണ് തിയറ്ററിൽ എത്തിയതെങ്കിലും ഫോട്ടോ സോഷ്യൽമീഡിയയിലുടെ പ്രചരിക്കുകയായിരുന്നു.
തുടർന്ന് ഇരുവരുടെയും വിവാഹ വാർത്തയാണ് തെന്നിന്ത്യയിലെ പ്രധാന ചർച്ച. സമാന്തയുടെ വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ.