- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമന്തയ്ക്ക് സിനിമ മതി മാതാപിതാക്കളെ വേണ്ട; തങ്ങളെ അന്വേഷിക്കാറില്ലെന്നും കാണാൻ ചെല്ലുന്നത് വല്ലപ്പോഴും മാത്രവുമാണെന്ന ആരോപണവുമായി നടിയുടെ പിതാവ് രംഗത്ത്
സിനിമയിൽ വന്നു അൽപം പണവും പ്രശസ്തിയും ആയാൽപ്പിന്നെ മാതാപിതാക്കൾ തങ്ങളുടെ നിലവാരത്തിന് ചേരില്ല എന്ന് ചിന്തിക്കുന്ന നടിമാരുടെ പേരിലേക്ക് സാമന്തയും എത്തിയിരിക്കുന്നു. മലയാളത്തിൽ മീര ജാസ്മിനെയും അനന്യയെയും തമിഴിൽ അഞ്ജലി എന്നിവർക്ക് നേരെ മുമ്പ് ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ മുൻ
സിനിമയിൽ വന്നു അൽപം പണവും പ്രശസ്തിയും ആയാൽപ്പിന്നെ മാതാപിതാക്കൾ തങ്ങളുടെ നിലവാരത്തിന് ചേരില്ല എന്ന് ചിന്തിക്കുന്ന നടിമാരുടെ പേരിലേക്ക് സാമന്തയും എത്തിയിരിക്കുന്നു. മലയാളത്തിൽ മീര ജാസ്മിനെയും അനന്യയെയും തമിഴിൽ അഞ്ജലി എന്നിവർക്ക് നേരെ മുമ്പ് ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ സമാന്തയ്ക്കാണത്രെ രക്ഷിതാക്കളെ വേണ്ടാത്തത്.
നിരവധി ആരാധകരുള്ള തെന്നിന്ത്യയിലെ താരസുന്ദരിയും ഗ്ലാമർ താരവുമായ സാമന്തയ്‌ക്കെതിരേ കടുത്ത ആരോപണങ്ങളുമായിട്ടാണ് പിതാവ് രംഗത്ത് എത്തിയിരിക്കുന്നത്. വീടിനെയും അച്ഛനെയും അമ്മയെയും തിരക്കാത്തവളാണ് സാമന്തയെന്നാണ് താരത്തിന്റെ അച്ഛൻ പറഞ്ഞിരിക്കുന്നത്.
സമാന്തയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും വല്ലപ്പോഴും മാത്രമാണ് മകൾ തങ്ങളെ കാണാനെത്തുന്നതെന്നും താരത്തിന്റെ പിതാവ് പറയുന്നു.ഒരു ദേശീയ മാദ്ധ്യമത്തിനോടാണ് സാമന്തയുടെ അച്ഛൻ ഈ വെളിപ്പെടുത്തൽ നടത്തിടത്.
ഞങ്ങളുടെ കയ്യിൽ ലക്ഷങ്ങളോ കോടികളോ ഇല്ല. മകൾക്ക് ഞങ്ങളെ കുറിച്ച് ഒരു ചിന്തയുമില്ല. വല്ലപ്പോഴും മാത്രമാണ് അവൾ ഞങ്ങളെ അന്വേഷിക്കാറുള്ളത്. അതും അവളുടെ അമ്മയെ മാത്രം. അല്ലാതെ ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല. സമാന്തയുടെ പിതാവ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ സാമന്തയുടെ വീട് ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നത് തെറ്റാണ്. അവളുടെ പേര് ഇതിൽ എങ്ങനെ വന്നുവെന്ന് അറിയില്ല. മാദ്ധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ചതാണെന്നും സമാന്തയുടെ പിതാവ് അന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകനെ താരത്തിന്റെ ബന്ധുക്കൾ അന്ന് ആക്രമിച്ചിക്കുകയും ചെയ്തിരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ സമാന്തയ്ക്ക് കൈനിറയെ ചിത്രങ്ങളുമായി തരിക്കിലാണ്. ധനുഷിനൊപ്പം വിഐപി ടുവിലാണ് സമാന്ത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കത്തിക്ക ശേഷം വീണ്ടും വിജയ് യുടെ നായികയായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. വിക്രമിനൊപ്പം അഭിനയിച്ച പത്ത് എൻട്രതുക്കുള്ളെയാണ് അടുത്ത റിലീസിങ് ചിത്രം. തങ്ക മങ്കൻ, അർജുൻ ദിവ്യ മട്രും കാർത്തിക് (ബാംഗ്ലൂർ ഡെയ്‌സ് റീമേക്) 24, മൂൻട്ര് മുഖം, അ ആ (തെലുങ്ക്), വാട ചെന്നൈ എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങൾ.