- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് വർഷം മുമ്പ് പ്രണയം മൊട്ടിട്ട സ്ഥലത്ത് അവധിയാഘോഷത്തിൽ സാമന്തയും നാഗചൈതന്യയും; സെൽഫി വെറുപ്പാണെങ്കിലും ഈ അവസരത്തിൽ ചെയ്യാതെ വയ്യ എന്ന ക്യാപ്ഷനോടെ ആരാധകർക്കായി ചിത്രം പങ്ക് വച്ച് നടി
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ഒക്ടോബറിൽ ആണ് സാമന്തയുടെയും നാഗചൈതന്യയുടെയും പ്രണയം സാക്ഷാത്കരിക്കപ്പെട്ടത്. ഒക്ടോബർ 17 ന് ഗോവയിൽ വച്ച് വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും സിനിമയുടെ ഷൂട്ടിങുകളുമായി തിരക്കിലായിരുന്നു ഇതുവരെ.ഇപ്പോൾ ഇരുവരും തിരക്കിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. സാമന്തയുടെ പുതിയ ചിത്രം രംഗസ്ഥലം വിജ...യകരമായി പ്രദർശനം തുടരുമ്പോൾ ഇരുവരും അമേരിക്കയിൽ അവധി ആഘോഷിക്കുകയാണ്. അവധിയാഘോഷത്തിനിടെ ഇരുവരും തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്ത് വീണ്ടുമെത്തി ഒരു സെൽഫി എടുത്തതാണ് ഇപ്പോൾ വൈറലാകുന്നത്. അതുംസെൽഫിയോട് അത്ര പഥ്യമില്ലാത്ത സാമന്ത എടുത്ത സെൽഫി. അമേരിക്കയിലെ സെൻട്രൽ പാർക്കിൽ വച്ചാണ് സാമന്ത പ്രിയപ്പെട്ടവനൊപ്പം സെൽഫിയെടുത്തത്. സെൻട്രൽ പാർക്കിന് ഇരുവരുടെയും ജീവിതത്തിൽ നിർണായക സ്ഥാനമുണ്ട്. യാ മായ ചേസാവെ എന്ന ചിത്രത്തിന്റെ ക്;ളൈമാക്‌സ് രംഗങ്ങൾ ഇവിടെ ചിത്രീകരിക്കുമ്പോഴാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്. എനിക്ക് സെൽഫി എടുക്കുന്നത് വെറുപ്പാണ്. പക്ഷേ ഈ അവസരത്തിൽ അത് ചെയ്യാതെ
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ഒക്ടോബറിൽ ആണ് സാമന്തയുടെയും നാഗചൈതന്യയുടെയും പ്രണയം സാക്ഷാത്കരിക്കപ്പെട്ടത്. ഒക്ടോബർ 17 ന് ഗോവയിൽ വച്ച് വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും സിനിമയുടെ ഷൂട്ടിങുകളുമായി തിരക്കിലായിരുന്നു ഇതുവരെ.ഇപ്പോൾ ഇരുവരും തിരക്കിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.
സാമന്തയുടെ പുതിയ ചിത്രം രംഗസ്ഥലം വിജ...യകരമായി പ്രദർശനം തുടരുമ്പോൾ ഇരുവരും അമേരിക്കയിൽ അവധി ആഘോഷിക്കുകയാണ്. അവധിയാഘോഷത്തിനിടെ ഇരുവരും തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്ത് വീണ്ടുമെത്തി ഒരു സെൽഫി എടുത്തതാണ് ഇപ്പോൾ വൈറലാകുന്നത്. അതുംസെൽഫിയോട് അത്ര പഥ്യമില്ലാത്ത സാമന്ത എടുത്ത സെൽഫി.
അമേരിക്കയിലെ സെൻട്രൽ പാർക്കിൽ വച്ചാണ് സാമന്ത പ്രിയപ്പെട്ടവനൊപ്പം സെൽഫിയെടുത്തത്. സെൻട്രൽ പാർക്കിന് ഇരുവരുടെയും ജീവിതത്തിൽ നിർണായക സ്ഥാനമുണ്ട്. യാ മായ ചേസാവെ എന്ന ചിത്രത്തിന്റെ ക്;ളൈമാക്‌സ് രംഗങ്ങൾ ഇവിടെ ചിത്രീകരിക്കുമ്പോഴാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്.
എനിക്ക് സെൽഫി എടുക്കുന്നത് വെറുപ്പാണ്. പക്ഷേ ഈ അവസരത്തിൽ അത് ചെയ്യാതെ വയ്യ. എട്ടുവർഷം മുമ്പ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ആ മായാജാലത്തിന് നന്ദി പറയാനാണ് എത്തിയതെന്നും നടി കുറിച്ചു.