നാഗചൈതന്യയുമായുള്ള വിവാഹ ശേഷം നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് സാമന്ത.  ഗ്ലാമർ വേഷത്തിലെത്തുന്ന നടി ആരാധകരുടെ വിമർശനത്തിന് പാത്രമാകാറുണ്ട്.. എന്നാൽ വിമർശിക്കുന്നവർക്ക് താരം പലപ്പോഴും ചുട്ടമറുപടിയും നൽകാറുണ്ട്..ഇപ്പോഴിതാ ബിക്കിനി ധരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അധിക്ഷേപം ചൊരിഞ്ഞ സൈബർ സദാചാരവാദികൾക്ക് ചുട്ട മറുപടിയുമായി സാമന്ത അക്കിനേനി വീണ്ടും എത്തിയിരിക്കുകയാണ്.

ഭർത്താവും നടനുമായ നാഗചൈതന്യയ്ക്കൊപ്പം സ്പെയിനിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് സൈബർ ആങ്ങളമാർ നടിക്ക് ഉപദേശവുമായി എത്തിയത്. വിവാഹിതയായ സാമന്ത ബിക്കിനി പോലെ അശ്ലീല വസ്ത്രങ്ങൾ ധരിക്കരുതെന്നായിരുന്നു കൂടുതൽ പേരുടെയും ഉപദേശം. വസ്ത്രധാരണത്തിലൂടെ സാമന്ത അക്കിനേനി കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ചിലർ ആരോപിച്ചു. ഇതിനെതിരെയാണ് സാമന്ത പ്രതികരിച്ചത്.

വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവർക്ക് വേണ്ടി എന്ന കുറിപ്പോടെയാണ് നടുവിരൽ ഉയർത്തുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.