അൻജാനൊപ്പം സാമന്തയുടെ ചൂടൻ വേഷവും സോഷ്യൽ മീഡിയയിൽ തരംഗമായി; ബിക്കിനിയിട്ട് തെന്നിന്ത്യൻ തരംഗമായ നായികമാരുടെ പട്ടികയിലേക്ക് സാമന്തയും.

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സൂര്യയുടെ അൻജാൻ കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയതോടെ സാമന്തയുടെ താരപരിവേഷത്തിനും അല്പം മാറ്റം വന്നു. സൂര്യയുടെ തകർപ്പൻ പ്രകടത്തിനെക്കാൾ ആരാധകരെ സന്തോഷിപ്പിക്കുന്നത് ചിത്രത്തിലെ നായികയായ സമാന്തയ്യാണ്. അഞ്ചാനിൽ മറയില്ലാത്ത മേനിപ്രദർശനത്തിന് തയ്യാറായിട്ടുണ്ട് സമാന്ത. പോരാത്തതിന് ഈ സുന്ദരി ഇതാദ്യമായി ബിക്കിനിയിലും എത്തിയിരിക്കുകയാണ്. ശരീരസൗന്ദര്യം മുഴുവനും തുറന്ന് കാട്ടുന്ന വിധത്തിൽ നീല ബിക്കിനിയിലാണ്താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതോടെ ബിക്കിനി വേഷമണിഞ്ഞ് തെന്നിന്ത്യയിൽ തരംഗമായ നായികമാരുടെ പട്ടികയിലേക്കാണ് സാമന്ത എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് സമാന്തയുടെ ഗ്ലാമർ പ്രകടനം തന്നെയാണ്.