- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ബഹ്റൈൻ ഓൺലൈൻ പ്രാർത്ഥനാ സംഗമം
മനാമ: സമസ്തയുടെ ആഹ്വാന പ്രകാരം ബഹ്‌റൈനിലും പ്രാർത്ഥനദിനാചരണം നടന്നു.സമസ്ത ബഹ്‌റൈൻ റെയ്ഞ്ചിനു കീഴിൽ പ്രവർത്തിക്കുന്ന സമസ്ത മദ്‌റസകളിലെ ഉസ്താദുമാരെയും രക്ഷിതാക്കളെയും നിരവധി വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ പ്രാർത്ഥനാ സംഗമത്തിന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകി.
പ്രമുഖ വാഗ്മി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
ഉസ്താദ് ഹാഫിള് ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നടത്തി.ഹംസ അൻവരി മോളൂർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് യാസിർ ജിഫ് രി തങ്ങൾ ഹിദ്ദ്, റഷീദ് ഫൈസി കമ്പളക്കാട്, സകരിയ ദാരിമി കാക്കടവ്, നുമൈർ ഫൈസി, കെ.എം.എസ് മൗലവി, വി.കെ. കുഞ്ഞഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ്, നവാസ് കൊല്ലം എന്നിവർ സംസാരിച്ചു.ഖാസിം റഹ് മാനി സ്വാഗതവും അശ്‌റഫ് അൻവരി നന്ദിയും പറഞ്ഞു.
പ്രോഗ്രാം ലിങ്ക്: https://fb.watch/1YUnf6mlTE/
2-സമസ്ത ബഹ്‌റൈൻ അനുശോചിച്ചു
മനാമ: ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും കെഎംസിസി ബഹ്റൈൻ വൈസ് പ്രസിഡന്റുമായ ഷാഫി സാഹിബ് പാറക്കട്ടയുടെ മാതാവിന്റെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബഹ്‌റൈനിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും വീടുകളിലും മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും നടത്തണമെന്നും സമസ്ത വിശ്വാസികളോട് അഭ്യർത്ഥിച്ചു