- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മീയാനുഭൂതി പകർന്ന് സമസ്തയുടെ ഹജ്ജ് യാത്രയയപ്പ്
മനാമ: ഹജ്ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം ഓരോ ഹാജിയും അവരുടെ പുണ്യയാത്രയുടെ ലക്ഷ്യമായി കാണേണ്ടതെന്ന് സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സൈദലവി മുസ്‌ലിയാർ അത്തിപ്പറ്റ പ്രസ്താവിച്ചു. സമസ്ത കേരള സുന്നീ ജമാഅത്തിന് കീഴിൽ പുറപ്പെടുന്ന ഈ വർഷത്തെ ഹജ്ജ് സംഘത്തിന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ബഹ്‌റൈൻ ട്രഷറർ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹംസ അൻവരി മോളൂർ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, സൈദ് മുഹമ്മദ് വഹബി, മൻസൂർ ബാഖവി കരുളായി, കാവനൂർ മുഹമ്മദ് മൗലവി, സ്വാദിഖ് മുസ്‌ലിയാർ, അബ്ദുറഊഫ് ഫൈസി, നിസാമുദ്ധീൻ മാരായമംഗലം, കെ.എം.സി.സി നേതാക്കളായ സി.കെ അബ്ദുറഹ്മാൻ, അന്തുമാൻ കാസർഗോഡ് തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദലി കണ്ണൂർ, ഖാസിം മുസ്‌ലിയാർ, അമീർ ഹാഫിൾ ശറഫുദ്ധീൻ മൗലവി എിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും ഇസ്മാഈൽ ഉമ്മുൽ ഹസം നന്ദിയും പറഞ്ഞു.

മനാമ: ഹജ്ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം ഓരോ ഹാജിയും അവരുടെ പുണ്യയാത്രയുടെ ലക്ഷ്യമായി കാണേണ്ടതെന്ന് സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സൈദലവി മുസ്‌ലിയാർ അത്തിപ്പറ്റ പ്രസ്താവിച്ചു. സമസ്ത കേരള സുന്നീ ജമാഅത്തിന് കീഴിൽ പുറപ്പെടുന്ന ഈ വർഷത്തെ ഹജ്ജ് സംഘത്തിന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത ബഹ്‌റൈൻ ട്രഷറർ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹംസ അൻവരി മോളൂർ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, സൈദ് മുഹമ്മദ് വഹബി, മൻസൂർ ബാഖവി കരുളായി, കാവനൂർ മുഹമ്മദ് മൗലവി, സ്വാദിഖ് മുസ്‌ലിയാർ, അബ്ദുറഊഫ് ഫൈസി, നിസാമുദ്ധീൻ മാരായമംഗലം, കെ.എം.സി.സി നേതാക്കളായ സി.കെ അബ്ദുറഹ്മാൻ, അന്തുമാൻ കാസർഗോഡ് തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദലി കണ്ണൂർ, ഖാസിം മുസ്‌ലിയാർ, അമീർ ഹാഫിൾ ശറഫുദ്ധീൻ മൗലവി എിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും ഇസ്മാഈൽ ഉമ്മുൽ ഹസം നന്ദിയും പറഞ്ഞു.


