മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ഹൂറ തഅ്‌ലീമുൽ ഖുർആൻ മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത പ്രഭാഷണം സംഘടിപ്പിച്ചു.

മദ്രസാ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി 'പ്രവാസിയുടെ കുടുംബം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് സെയ്ദ് മുഹമ്മദ് വഹബി അധ്യക്ഷത വഹിച്ചു.

സമസ്ത കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ വാഹിദ്, കുഞ്ഞഹമ്മദ് ഹാജി, മുസ്തഫ കളത്തിൽ ,എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.