മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ മുഹമ്മദ് നബി കുടുംബ നീതിയുടെ പ്രകാശം എന്ന ശീർഷകത്തിൽ നടത്തി വരുന്ന മീലാദ് കേമ്പയിന്റെ ഭാഗമായി ഹൂറ തഅ്‌ലീമുൽ ഖുർആൻ മദ്രസ കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു.

മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ വച്ച് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ , ദഫ് മുട്ട് , ബുർദാ മജ്‌ലിസ് തുടങ്ങിയ പരിപാടികളോടെയാണ് മീലാദ് മീറ്റിന് സമാരംഭം കുറിച്ചത്. സമസ്ത ഹൂറ ഏരിയ പ്രസിഡന്റ് സെയ്ദ് മുഹമ്മദ് വഹബിയുടെ അധ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹംസ അൻവരി മോളൂർ ഉദ്ഘാടനം നിർവഹിച്ചു.

പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ് (ദുബൈ) മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ബഹ്‌റൈൻ സെക്രട്ടറി അബ്ദുൽ വാഹിദ്, ട്രഷറർ കുഞ്ഞമ്മദ് ഹാജി, സഹ ഭാരവാഹികൾ, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികൾ, KMCC ബഹ്‌റൈൻ പ്രസിഡന്റ് S.V ജലീൽ, സെക്രട്ടറി അസൈനാർ കളത്തിങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.

അലവിക്കുട്ടി ഹുദവി ഉസ്താദിനുള്ള ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ബീരാൻ.കെ.കെ കൈമാറി. ഷംസു മൗലവി സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു. മദ്രസയിലെ ഉസ്താദുമാർ, ഏരിയ കമ്മിറ്റി ഭാരവാഹികൾ, മീലാദ് കമ്മിറ്റി ഭാരവാഹികൾ, പിടിഎ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേത്രുത്വം നൽകി.