- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധനാലയങ്ങൾ തുറക്കാൻ അനുതി നൽകാത്തത് ദൗർഭാഗ്യകരം; മുസ്ലിം സംഘടനാ നേതാക്കൾ കൂട്ടമായി ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് തികച്ചും ഖേദകരം; വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സർക്കാർ ഇടപെടണമെന്ന് സമസ്ത
മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ പലകാര്യങ്ങൾക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങൾ തുറക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്യാത്തത് ദൗർഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരളാ ജംഇയ്യതുൽ ഉലമയും വിവിധ മുസ്ലിം സംഘടനാ നേതാക്കളും കൂട്ടമായി ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് തികച്ചും ഖേദകരമാണ്. സർക്കാർ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
പുതുതായി വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കുന്ന ഉത്തരവ്. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.
അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തനം അനുവദിക്കും.ജൂൺ 17 മുതൽ കേന്ദ്രസംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവണ്മെന്റ് കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവർത്തനം അനുവദിക്കും. സെക്രട്ടേറിയറ്റിൽ നിലവിൽ ഉള്ളത് പോലെ റോട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കർ പ്രവർത്തിക്കണം. എല്ലാ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.